കേന്ദ്ര ബജറ്റ് 2021: കൊറോണ വാക്‌സിന് 35000 കോടി രൂപ; ആരോഗ്യ മേഖലയ്ക്ക് പ്രത്യേക ഊന്നല്‍
ദില്ലി: കൊറോണവൈറസ് രോഗം വന്ന ശേഷമുള്ള ആദ്യ ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. അഞ്ച് മിനി ബജറ്റുകള്‍ക്ക് തുല്യമായ പ്രഖ്യാപനങ്ങള്‍ കൊറോണയ്ക്ക് ശേഷം സര്‍ക്കാര്‍ നടത്തിയിരുന്നു എന്ന് ആത്മനിര്‍ഭര്‍ പ്രഖ്യാപനങ്ങള്‍ സൂചിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കവെ പറഞ്ഞു. ആരോഗ്യ മേഖലയ്ക്കുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ആദ്യം നടത്തിയത്.

കൊറോണ വൈറസ് വാക്‌സിന്‍ ഉള്‍പ്പെടെയുള്ള വാക്‌സിനുകളുടെ നിര്‍മിക്കുന്നതിന് 35000 കോടി രൂപ മാറ്റിവയ്ക്കാനാണ് തീരുമാനം. 64180 കോടിയാണ് ആത്മനിര്‍ഭര്‍ ആരോഗ്യ യോജനയ്ക്ക് നീക്കിവച്ചിരിക്കുന്നത്. അടുത്ത ആറ് വര്‍ഷത്തേക്കാണ് ഇത്രയും തുക ഉപയോഗിക്കുക. 15 ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്യും.












Click it and Unblock the Notifications