കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യ വിരുദ്ധ ബജറ്റ് എന്ന് മമത ബാനര്‍ജി; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളും

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റിനെതിരെ പ്രതിപക്ഷം. രാജ്യവിരുദ്ധമായ ബജറ്റ് എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി വിമര്‍ശിച്ചത്. എല്ലാം വിറ്റു തുലയ്ക്കുന്നു എന്നും കൊറോണ കാരണം പ്രതിസന്ധിയിലായ സാധാരണക്കാര്‍ക്ക് പണം നേരിട്ട് കൈയ്യിലെത്താനുള്ള നടപടികള്‍ ഇല്ല എന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പുതിയ ബജറ്റില്‍ വലിയ തോതില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രഖ്യാപനങ്ങളാണ് എന്നാണ് വിമര്‍ശനം.

m

വളരെ രൂക്ഷമായിട്ടാണ് മമത ബാനര്‍ജി പ്രതികരിച്ചത്. കര്‍ഷക വിരുദ്ധം, ജനവിരുദ്ധം, രാജ്യ വിരുദ്ധം എന്നാണ് മമതയുടെ പ്രസ്താവന. ഇതെന്ത് ബജറ്റാണ്. വ്യാജമായ വാഗ്ദാനങ്ങളാണതില്‍. പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയിരിക്കുന്നു. പെട്രോളിന്‍മേലുള്ള സെസ് എടുത്തുകളയാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാന സര്‍ക്കാരിന് ഈ സെസ്സില്‍ നിന്ന് ഒന്നും ലഭിക്കില്ല. പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചാല്‍ കര്‍ഷകരെയാണ് ബാധിക്കുക. ഇന്ധന വില തുടര്‍ച്ചയായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 15 ലക്ഷം എല്ലാവര്‍ക്കും തരുമെന്ന് വാഗ്ദാനം ചെയ്തിരുന്നു മുമ്പ്. ഇതുവരെ ഒന്നുംതന്നില്ലെന്നും മമത കുറ്റപ്പെടുത്തി.

ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!

പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. തൊഴില്‍ സുരക്ഷ ഇല്ലാതാക്കി. എന്നാല്‍ ബംഗാളിലെ ബജറ്റ് ജനവിരുദ്ധമാകില്ല. ധനമന്ത്രി അമിത് മിത്രയോട് ഞാന്‍ സംസാരിച്ചു. ജനോപകാരപ്രദമായ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചാണ് ബംഗാളിലെ ബജറ്റ് എന്നും മമത പറഞ്ഞു. ഒരു വിഭാഗം ആളുകള്‍ക്ക് നേട്ടമുണ്ടാക്കുന്നതാണ് കേന്ദ്ര ബജറ്റ്. തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞത് ഏഴ് തേയില തോട്ടങ്ങള്‍ തുറക്കുമെന്നാണ്. ചെയ്‌തോ? വ്യാജ വാഗ്ദാനങ്ങളാണ് അവര്‍ നല്‍കുന്നത്. കള്ളമാണ് അവര്‍ പ്രചരിപ്പിക്കുന്നതെന്നും മമത പറഞ്ഞു.

ബ്രേക്ക് നന്നാക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഹോണ്‍ ശബ്ദം കൂട്ടിവച്ചിട്ടുണ്ട് എന്ന് പറഞ്ഞ മെക്കാനിക്കിന്റെ കഥയോടാണ് ബജറ്റിനെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഉപമിച്ചത്. സാധാരണക്കാര്‍ക്ക് ഒരു സഹായവും ചെയ്യാത്ത ബജറ്റ് എന്ന് രാജ്യസഭയിലെ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ പ്രതികരിച്ചു. പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പണം നേരിട്ട് എത്തിക്കാന്‍ നടപടി വേണം. ലാഭത്തിലുള്ള പല പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വില്‍ക്കുകയാണ്. അത് രാജ്യ താല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും ആനന്ദ് ശര്‍മ പറഞ്ഞു.

Recommended Video

cmsvideo
Union budget 2021: Vehicle Scrappage policy announced by Finance minister

English summary
Budget 2021: anti-farmer, anti-people and anti-country- Mamata Banerjee Criticized
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X