2020-2021 വര്‍ഷത്തെ കേന്ദ്രത്തിന്റെ നികുതി വരുമാനത്തില്‍ വന്‍ ഇടിവ്; 5.2ലക്ഷം കോടിയുടെ കുറവ് രേഖപ്പെടുത്തി
ന്യൂഡല്‍ഹി; 2020-2021 വര്‍ഷത്തില്‍ കേന്ദ്രത്തിന് ലഭിച്ച ടാക്സ് വരുമാനത്തില്‍ കുറവ്. ഏകദേശം 5.2ലക്ഷം കോടി രൂപയുടെ കുറവാണ് ടാക്സ് വരുമാനത്തില്‍ ഉണ്ടായത്. 2020-2021വര്‍ഷം 24.2 ലക്ഷം കോടി രൂപയുടെ ടാക്സ് വരുമാനമാണ് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതെങ്കില്‍ 19 ലക്ഷം കോടി രൂപമാത്രമാണ് സര്‍ക്കാരിന് ടാക്സിനത്തില്‍ പിരിഞ്ഞ് കിട്ടിയത്.
2019- 2020 വര്‍ഷത്തില്‍ 20 ലക്ഷം കോടി രൂപ ടാക്സിനത്തില്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിരുന്നു. കോര്‍പ്പറേറ്റ് ടാക്സില്‍ 2.3ലക്ഷം രൂപയുടെ ഇടിവാണ് ഈ വര്‍ഷം ഉണ്ടായത്. 2020-2021 ബഡ്ജറ്റില്‍ 6.8 ലക്ഷം കോടിയാണ് കോര്‍പ്പറേറ്റ് ടാക്സിനത്തില്‍ പ്രതീക്ഷിച്ചതെങ്കില്‍ 4.46 കോടി രൂപ മാത്രമേ സര്‍ക്കാരിന് ലഭിച്ചുള്ളു.

കേന്ദ്രത്തിന് ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത് ഇന്‍കം ടാക്സ് വരുമാനത്തിന്റെ കാര്യത്തിലാണ്. 6.38 ലക്ഷം കോടി രൂപയാണ് കേന്ദ്രം ഇന്‍കംടാക്സ് വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തികം വര്‍ഷം പ്രതീക്ഷിച്ചിരുന്നതെങ്കില്‍ ലഭിച്ചത് 1,8 ലക്ഷം കോടി രൂപ മാത്രമാണ്.ജിഎസ്ടി വരുമാനം ബജറ്റില്‍ പ്രതീക്ഷിച്ചത് 6.9 ലക്ഷം കോടിയായിരുന്നെങ്കില്‍ ജിഎസ്ചി വരുമാനമായി ലഭിച്ചത് 5.15 കോടി രൂപയാണ്.
ഇത്തവണത്തെ ബജറ്റില്‍ ആദായ നികുതി നിരക്കില്‍ മാറ്റമില്ല. 75 വയസിന് മുകളിലുള്ളവര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ മാത്രമാണ് ഇളവ് അനുവദിച്ചത്. പലിശ വരുമാനം, പെന്ഷന് എന്നിവയുള്ളവര്‍ക്ക് മാത്രമാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ ഈ ഇളവ്. ചെലവ് കുറഞ്ഞ വീടിനായി വായ്പ എടുക്കുന്നവര്‍ക്ക് പലിശയില്‍ 1.5 ലക്ഷം രൂപ ഇളവ് അനുവദിച്ചിരുന്നത് 2022 മാര്‍ച്ച് 31 വരെ തുടരുമെന്ന് ധനമന്ത്രി അറിയിച്ചു. 2019-20 ബജറ്റില്‍ പ്രഖ്യാപിച്ച ഇളവ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി.
ആദായ നികുതികള്‍ പരിശോധിക്കാന്‍ പ്രത്യേകസമതി രൂപീകരിക്കും. നികുതി പുനപരിശോധിക്കാനുള്ള സമയെ ആറില്‍ നിന്ന് മൂന്ന് വര്‍ഷമാക്കി. 50 ലക്ഷം നികുതിവെട്ടിച്ചെന്ന് തംളിവുണ്ടെങ്കില് മാത്രം 10 വര്‍ഷം വരെ പരിശോധിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
Recommended Video
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications