കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2020-2021 വര്‍ഷത്തെ കേന്ദ്രത്തിന്റെ നികുതി വരുമാനത്തില്‍ വന്‍ ഇടിവ്‌; 5.2ലക്ഷം കോടിയുടെ കുറവ്‌ രേഖപ്പെടുത്തി

Google Oneindia Malayalam News

ന്യൂഡല്‍ഹി; 2020-2021 വര്‍ഷത്തില്‍ കേന്ദ്രത്തിന്‌ ലഭിച്ച ടാക്‌സ്‌ വരുമാനത്തില്‍ കുറവ്‌. ഏകദേശം 5.2ലക്ഷം കോടി രൂപയുടെ കുറവാണ്‌ ടാക്‌സ്‌ വരുമാനത്തില്‍ ഉണ്ടായത്‌. 2020-2021വര്‍ഷം 24.2 ലക്ഷം കോടി രൂപയുടെ ടാക്‌സ്‌ വരുമാനമാണ്‌ ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതെങ്കില്‍ 19 ലക്ഷം കോടി രൂപമാത്രമാണ്‌ സര്‍ക്കാരിന്‌ ടാക്‌സിനത്തില്‍ പിരിഞ്ഞ്‌ കിട്ടിയത്‌.

2019- 2020 വര്‍ഷത്തില്‍ 20 ലക്ഷം കോടി രൂപ ടാക്‌സിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്‌ ലഭിച്ചിരുന്നു. കോര്‍പ്പറേറ്റ്‌ ടാക്‌സില്‍ 2.3ലക്ഷം രൂപയുടെ ഇടിവാണ്‌ ഈ വര്‍ഷം ഉണ്ടായത്‌. 2020-2021 ബഡ്‌ജറ്റില്‍ 6.8 ലക്ഷം കോടിയാണ്‌ കോര്‍പ്പറേറ്റ്‌ ടാക്‌സിനത്തില്‍ പ്രതീക്ഷിച്ചതെങ്കില്‍ 4.46 കോടി രൂപ മാത്രമേ സര്‍ക്കാരിന്‌ ലഭിച്ചുള്ളു.

tax

കേന്ദ്രത്തിന്‌ ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത്‌ ഇന്‍കം ടാക്‌സ്‌ വരുമാനത്തിന്റെ കാര്യത്തിലാണ്‌. 6.38 ലക്ഷം കോടി രൂപയാണ്‌ കേന്ദ്രം ഇന്‍കംടാക്‌സ്‌ വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തികം വര്‍ഷം പ്രതീക്ഷിച്ചിരുന്നതെങ്കില്‍ ലഭിച്ചത്‌ 1,8 ലക്ഷം കോടി രൂപ മാത്രമാണ്‌.ജിഎസ്‌ടി വരുമാനം ബജറ്റില്‍ പ്രതീക്ഷിച്ചത്‌ 6.9 ലക്ഷം കോടിയായിരുന്നെങ്കില്‍ ജിഎസ്‌ചി വരുമാനമായി ലഭിച്ചത്‌ 5.15 കോടി രൂപയാണ്‌.

ഇത്തവണത്തെ ബജറ്റില്‍ ആദായ നികുതി നിരക്കില്‍ മാറ്റമില്ല. 75 വയസിന്‌ മുകളിലുള്ളവര്‍ക്ക്‌ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ മാത്രമാണ്‌ ഇളവ്‌ അനുവദിച്ചത്‌. പലിശ വരുമാനം, പെന്‍ഷന്‍ എന്നിവയുള്ളവര്‍ക്ക്‌ മാത്രമാണ്‌ റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ ഈ ഇളവ്‌. ചെലവ്‌ കുറഞ്ഞ വീടിനായി വായ്‌പ എടുക്കുന്നവര്‍ക്ക്‌ പലിശയില്‍ 1.5 ലക്ഷം രൂപ ഇളവ്‌ അനുവദിച്ചിരുന്നത്‌ 2022 മാര്‍ച്ച്‌ 31 വരെ തുടരുമെന്ന്‌ ധനമന്ത്രി അറിയിച്ചു. 2019-20 ബജറ്റില്‍ പ്രഖ്യാപിച്ച ഇളവ്‌ ഒരു വര്‍ഷത്തേക്ക്‌ കൂടി നീട്ടി.

ആദായ നികുതികള്‍ പരിശോധിക്കാന്‍ പ്രത്യേകസമതി രൂപീകരിക്കും. നികുതി പുനപരിശോധിക്കാനുള്ള സമയെ ആറില്‍ നിന്ന്‌ മൂന്ന്‌ വര്‍ഷമാക്കി. 50 ലക്ഷം നികുതിവെട്ടിച്ചെന്ന്‌ തംളിവുണ്ടെങ്കില്‍ മാത്രം 10 വര്‍ഷം വരെ പരിശോധിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

Recommended Video

cmsvideo
Union budget 2021: Vehicle Scrappage policy announced by Finance minister

English summary
budget 2021; center has 5.2 lack crore short fall in financial year 2020-2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X