കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ് 2021: എല്ലാ വിവരങ്ങളും അതിവേഗം അറിയാം ഡെയ്‌ലി ഹണ്ടിലൂടെ

Google Oneindia Malayalam News

ദില്ലി: ഈ വര്‍ഷത്തെ ബജറ്റിന് ഒട്ടേറെ പ്രാധാന്യങ്ങളുണ്ട്. പുതിയ പതിറ്റാണ്ടിലെ ആദ്യ ബജറ്റാണിത്. കൊറോണ പ്രതിസന്ധിയുണ്ടായ ശേഷമുള്ള ആദ്യ ബജറ്റും. കര്‍ഷക പ്രതിഷേധം രാജ്യത്ത് അലയടിക്കുമ്പോഴുള്ള ബജറ്റ്... എന്തുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുന്ന ബജറ്റാണെന്ന് ചുരുക്കം. പ്രക്ഷോഭത്തിലുള്ള കര്‍ഷകരെ അനുനയിപ്പിക്കാന്‍ ബജറ്റില്‍ ചില പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് സൂചന. പ്രധാനമന്ത്രി കിസാന്‍ യോജന വഴി കര്‍ഷകര്‍ക്ക് നല്‍കുന്ന തുക വര്‍ധിപ്പിക്കാനാണ് സാധ്യത.

n

എന്നാല്‍ കൊറോണ പ്രതിസന്ധി കാരണം ഒട്ടേറെ അപ്രതീക്ഷിത ചെലവ് വന്നു സര്‍ക്കാരിന്. ഈ സാഹചര്യത്തില്‍ വരുമാനം വര്‍ധിപ്പിക്കാനും ജനങ്ങളില്‍ ശുഭാപ്തി വിശ്വാസമുണ്ടാക്കാനും എന്തൊക്കെ കാര്യങ്ങളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ കരുതിവച്ചിരിക്കുന്നത് എന്നറിയാനും ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകും. ഏതൊക്കെ വസ്തുക്കള്‍ക്ക് വില കൂടും, ഏതൊക്കെ വസ്തുക്കള്‍ക്ക് വില കുറയും, നികുതി നിരക്കില്‍ മാറ്റങ്ങളുണ്ടാകുമോ, കൂടുതല്‍ ഇളവ് പ്രഖ്യാപിക്കുമോ, നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നെല്ലാം ഏവരും ഉറ്റു നോക്കുകയാണ്.

ഒടുവില്‍ ഉറച്ച നിലപാടുമായി ഫിറോസ് കുന്നംപറമ്പില്‍; മല്‍സരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം ഇതാഒടുവില്‍ ഉറച്ച നിലപാടുമായി ഫിറോസ് കുന്നംപറമ്പില്‍; മല്‍സരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം ഇതാ

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

വെള്ളിയാഴ്ച ബജറ്റ് സമ്മേളനം ആരംഭിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തുമ്പോള്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്തിന്റെ സഹകരണം സര്‍ക്കാര്‍ തേടിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുക. ബജറ്റിന്റെ ആദ്യം മുതല്‍ ഒടുക്കം വരെയുള്ള ഓരോ വിവരങ്ങളും നിങ്ങള്‍ക്ക് ഡെയ്‌ലി ഹണ്ടിലൂടെ അറിയാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ ഈ ബജറ്റിലും ഡെയ്‌ലി ഹണ്ട് ഏറ്റവും പുതിയ വിവരങ്ങള്‍ അതിവേഗം നിങ്ങളിലേക്കെത്തിക്കാന്‍ സര്‍വ സജ്ജമാണ്. ബജറ്റ് ലൈവ്, അവലോകനങ്ങള്‍, പ്രത്യേക പ്രഖ്യാപനങ്ങള്‍ എന്നിവയെല്ലാം ഡെയ്‌ലി ഹണ്ടിലൂടെ അറിയാം.

English summary
Budget 2021: For the latest and fastest updates through Dailyhunt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X