കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ് 2021: പെട്രോളിനും ഡീസലിനും അഗ്രി സെസ് ചുമത്തി; വില കുത്തനെ ഉയരുമെന്ന് ആശങ്ക

Google Oneindia Malayalam News

ദില്ലി: പെട്രോളിനും ഡീസലിനും പുതിയ സെസ് പ്രഖ്യാപിച്ചു. അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഡെവലപ്‌മെന്റ് സെസ് ആണ് ചുമത്തുക. പെട്രോള്‍ ലിറ്ററിന് 2.5 രൂപയും ഡീസല്‍ ലിറ്ററിന് 4 രൂപയും സെസ് ഏര്‍പ്പെടുത്തും. എന്നാല്‍ ഇത് ഉപഭോക്താവിനെ ബാധിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അഗ്രി സെസ് ചുമത്തുന്ന വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് നികുതിയില്‍ ഇളവ് വരുത്തിയേക്കും. അതുകൊണ്ടുതന്നെ മൊത്ത വിലയില്‍ വര്‍ധനവുണ്ടാകില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്.

Recommended Video

cmsvideo
Govt proposes Agricultural cess on petrol, diesel but no impact on end consumer
p

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ഇനിയും വില ഉയരാനാണ് സാധ്യത. സ്വര്‍ണം, വെള്ളി, മദ്യം, പാമോയില്‍, സണ്‍ ഫ്‌ളവര്‍ ഓയില്‍, കല്‍ക്കരി തുടങ്ങി ഒട്ടേറെ വസ്തുക്കള്‍ക്ക് അഗ്രി സെസ് ചുമത്തിയിട്ടുണ്ട്.

അതേസമയം, ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കാര്‍ഷിക മേഖലയിലെ വായ്പാ പരിധി 16.5 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്തി. കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതിക്ക് 75000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പരുത്തി കര്‍ഷകര്‍ക്ക് 25974 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു.

ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!

ഇത്തവണ റെയില്‍വെക്ക് വേണ്ടി 1.1 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പൊതുഗതാഗത മേഖലയ്ക്ക് 18000 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 2023 ഡിസംബര്‍ ആകുമ്പോഴേക്കും 100 വൈദ്യുതീകരിച്ച ബ്രോഡ് ഗേജ് റെയില്‍ പാളങ്ങള്‍ നിര്‍മിക്കും. ചെന്നൈ, കൊച്ചി മെട്രോ റെയില്‍ പദ്ധതികള്‍ക്കും ഫണ്ട് വകയിരുത്തി. കൊറോണ വൈറസ് വാക്‌സിന്‍ ഉള്‍പ്പെടെയുള്ള വാക്‌സിനുകളുടെ നിര്‍മിക്കുന്നതിന് 35000 കോടി രൂപ മാറ്റിവയ്ക്കാനാണ് തീരുമാനം.

English summary
Budget 2021: Imposed Agri Infra Cess on Petrol and Diesel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X