കടം കൂടും; വിറ്റുതുലയ്ക്കുന്നു; ഇതെന്ത് ബജറ്റ് എന്ന് പ്രതിപക്ഷം, ആവര്‍ത്തനം മാത്രം
ദില്ലി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം. ഇതെന്ത് ബജറ്റ് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. കടമെടുക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. സാമ്പത്തിക വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗവും ബജറ്റില്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

വരുമാന മാര്‍ഗമായി സര്‍ക്കാര്‍ കാണുന്നത് വില്‍പ്പന മാത്രമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. രാജ്യത്തെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാനാണ് സാധ്യത. സാമ്പത്തിക പ്രസ്താവന മാത്രമാണ് മന്ത്രി ഇന്ന് നടത്തിയത്. കൊറോണ പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ഒരു നിര്‍ദേശവും ബജറ്റില്‍ ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്വകാര്യ വല്‍ക്കരണമാണ് മുഖമുദ്രയാക്കിയിരിക്കുന്നത്. കൃഷി വിറ്റപ്പോഴുണ്ടായ പ്രശ്‌നം നാം ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. വീണ്ടും വില്‍പ്പന തുടരുകയാണ്. നേട്ടങ്ങളുടെ കുറേ കഥ പറയുന്നു. സാധാരണക്കാരായ ആര്‍ക്കാണ് നേട്ടം ലഭിച്ചത്. സാധാരണക്കാര്‍ പ്രതിഷേധത്തിലാണ്, തെരുവിലാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ചില പ്രഖ്യാപനങ്ങള്‍ നടത്തി അവസാനിപ്പിക്കുകയാണ് ചെയ്തത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൊറോണയുടെ വേളയില്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതിയുടെ ഒരു വിപുലീകരണം മാത്രമാണ് ഇന്ന് പ്രഖ്യാപിച്ചതെന്ന് പ്രേമചന്ദ്രന്‍ പ്രതികരിച്ചു. എംഎസ്എംഇ മേഖലയ്ക്ക് കാര്യമായ ഒരു പ്രഖ്യാപനവുമില്ല. സ്ത്രീകളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ പദ്ധതിയില്ല. രാജ്യത്തെ മൊത്തമായി തൂക്കിവില്‍ക്കുന്ന നിര്‍ദേശങ്ങളാണ് എല്ലാം. പൊതു ആസ്തികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥഥയിലുള്ള സ്ഥലങ്ങള്‍ വില്‍ക്കുകയാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications