Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ് 2022: മൂന്ന് വര്‍ഷത്തിനുളളില്‍ 400 പുതുതലമുറ വന്ദേഭാരത് ട്രെയിനുകള്‍

ദില്ലി: ഗതാഗത വികസനത്തിന് സുപ്രധാന പരിഗണന നല്‍കി കേന്ദ്ര ബജറ്റ് 2022. അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ 400 പുതുതലമുറ വന്ദേഭാരത് ട്രെയിനുകള്‍ കൊണ്ട് വരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. 100 പ്രധാന്‍മന്ത്രി ഗതിശക്തി കാര്‍ഗോ ടെര്‍മിനലുകള്‍ മൂന്ന് വര്‍ഷം കൊണ്ട് വികസിപ്പിക്കും. മെട്രോ വികസനത്തിനായി നൂതനമായ വഴികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

2000 കിലോമീറ്റര്‍ റെയില്‍പ്പാത ലോകനിലവാരത്തില്‍ നവീകരിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുെമന്ന് ധനമന്ത്രി പറഞ്ഞു. 25000 കിലോമീറ്റര്‍ നീളത്തില്‍ ലോകോത്തര നിലവാരത്തില്‍ ദേശീയ പാത വികസിപ്പിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ബാറ്ററി സ്വാപിംഗ് നയം നടപ്പിലാക്കും. പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉപയോഗത്തേയും പ്രോത്സാഹിപ്പിക്കും. നഗര വികസന പദ്ധതിക്ക് പ്രത്യേക വിദഗ്ധ സമിതിക്ക് രൂപം നല്‍കും. നഗരങ്ങളില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും.

88

Recommended Video

cmsvideo
    Budget 2022: India to have its own Digital Currency

    രാജ്യത്തെ അങ്കണവാടികളുടെ നിലവാരം ഉയര്‍ത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അങ്കണവാടികളില്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരുക്കും. ദേശീയ മാനസികാരോഗ്യ പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്നും നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. രാജ്യത്ത് ഡിജിറ്റല്‍ സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കും. അഞ്ച് നദികളെ ബന്ധിപ്പിക്കുന്ന പുതിയ നദീസംയോജന ഉടനെ നടപ്പിലാക്കും. ഗുണഭോക്താക്കളായ സംസ്ഥാനങ്ങള്‍ തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയായാല്‍ പദ്ധതി നടപ്പിലാക്കാമെന്ന് ധനമന്ത്രി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+