ബജറ്റ് 2022: 5 ജി സ്പെക്ട്രം ലേലം ഈ വര്‍ഷം, ഗ്രാമങ്ങളില്‍ മികച്ച ബ്രോഡ്ബാന്‍ഡ് സേവനം ഉറപ്പാക്കും
ന്യൂദല്‍ഹി: സ്വകാര്യ ടെലികോം കമ്പനികള്‍ 5 ജി മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ സ്‌പെക്ട്രം ലേലം 2022ല്‍ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിക്കല്‍ 2025 ഓടെ പൂര്‍ത്തിയാകുമെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഗെയിമിംഗ്, കോമിക്സ് എന്നിവയുടെ പ്രോത്സാഹനത്തിനായി ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിക്കും. ഇത് യുവാക്കളെ വിഷ്വല്‍സ്, ആനിമേഷന്‍ മേഖലകളില്‍ നിയമിക്കാന്‍ സഹായിക്കും. നേരത്തെ 5ജി സ്പെക്ട്രം ലേലം 2022 ഫെബ്രുവരിയില്‍ നടക്കുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ടെലികോം മേഖലയ്ക്കായുള്ള കൊവിഡ് ദുരിതാശ്വാസ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിനിടെയായിരുന്നു ഈ വെളിപ്പെടുത്തല്‍. ബജറ്റ് പ്രഖ്യാപനത്തോടെ ഇതിനാണ് സാധൂകരണമാകുന്നത്.

5ജി സാങ്കേതിക വിദ്യ കൂടുതല്‍ ജോലി സാധ്യതകള്‍ തുറക്കുമെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ 5 ജി സേവനങ്ങള്‍ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ നല്‍കിത്തുടങ്ങുമെന്നാണ് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചത്. 5 ജി ക്കൊപ്പം ഗ്രാമീണ മേഖലയില്‍ മികച്ച ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളും ഉണ്ടാകുമെന്നാണ് പ്രഖ്യാപനം.
ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് നഗര മേഖലയിലുള്ളത് പോലെ തന്നെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതിനായി നടപടികള്‍ സ്വീകരിച്ചുു. 2025ഓടെ മുഴുവന്‍ ഗ്രാമങ്ങളെയും ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല വഴി ബന്ധിപ്പിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.
ഇന്ത്യന്‍ വിപണിയില്‍ 5 ജി ഫോണുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയിട്ട് നാളേറെയായെങ്കിലും 5ജി എന്ന് വരുമെന്ന കാര്യത്തില്‍ അനിശ്ചിതത്വമായിരുന്നു. അതേസമയം, എയര്‍ടെലും ജിയോയും വിവിധ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ഡി ഒ ടി അനുവദിച്ച ട്രയല്‍ സ്പെക്ട്രം ഉപയോഗിച്ച് 5 ജി നെറ്റ്വര്‍ക്കുകള്‍ പരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു.
കൊവിഡ് പ്രതിസന്ധി നേരിട്ടവര്‍ക്ക് പിന്തുണ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മുന്‍ ബജറ്റുകളില്‍ സ്വീകരിച്ച നടപടികള്‍ രാജ്യത്തെ സാമ്പത്തിക മേഖലയുടെ ഉണര്‍വിന് കാരണമായെന്ന് ധനമന്ത്രി അവകാശപ്പെട്ടു. ചെറുകിട-ഇടത്തരം മേഖലകള്‍ക്ക് രണ്ട് ലക്ഷം കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നദീ സംയോജനത്തിനായി അഞ്ച് പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications