Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎം ഗതിശക്തിക്ക് സുപ്രധാന പരിഗണ: 7 ഫോക്കസ് ഏരിയകളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ബജറ്റ്

ദില്ലി: 2022-23 സാമ്പത്തിക വർഷത്തിലെ ബജറ്റില്‍ 7 ഫോക്കസ് ഏരിയകള്‍ക്ക് പ്രധാന്യം കൊടുത്ത് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമന്‍. പിഎം ഗതി ശക്തി, എല്ലാവരുടേയും വികസനം, ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തൽ, പുതിയ അവസരങ്ങൾ, ഊർജ്ജ പരിവർത്തനം, കാലാവസ്ഥാ പ്രവർത്തനം, നിക്ഷേപങ്ങളുടെ ധനസഹായം തുടങ്ങിയവയാണ് നാല് പ്രധാന ഫോക്കസ് ഏരിയ. പിഎം ഗതി ശക്തിയിലൂടെ ഗതാഗത വികസനത്തിന് വലിയ പ്രധാന്യമാണ് നല്‍കുന്നത്. പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും.

 budget

പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയിലൂടെ രാജ്യത്ത് ഗതാഗത വികസനം ഉറപ്പാക്കാന്‍ സാധിക്കും. ചരക്ക് നീക്കവും, ജനങ്ങളുടെ യാത്ര സൗകര്യവും വർധിപ്പിക്കാൻ ഉള്ള പദ്ധതികളും ഇതിനായി ആസൂത്രണം ചെയ്യും. 2022-23ല്‍ 25,000 കിലോമീറ്റര്‍ പുതിയ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു. അടിസ്ഥാന സൌകര്യ വികസനത്തിനും ഈ ബജറ്റിലും കേന്ദ്രം വലിയ പ്രാധാന്യം നല്‍കുന്നുവെന്നാണ് ഈ നടപടിയിലൂടെ വ്യക്തമാക്കുന്നത്. മലയോര മേഖലയുടെ വികസനം ലക്ഷ്യമിട്ട് പർവത് മാലാ പദ്ധതിയും ബജറ്റില്‍ പ്രഖ്യപിച്ചിട്ടുണ്ട്. മലയോര ഹൈവേ വികസനവുമായി മുന്നോട്ട് പോകുന്ന കേരളം ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് 100 പുതിയ കാർഗോ ടെർമിനലുകൾ കൂടി അടുത്ത വർഷം നിലവില്‍ വരും. മൂന്നു വർഷത്തിനകം 400 പുതുതലമുറ വന്ദേ ഭാരത് ട്രെയിനുകൾ രംഗത്തിറക്കും. ഇതിലൂടെ റെയിലെ മേഖലയില്‍ അടിമുടി മാറ്റമാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടർന്ന് വരുന്ന ദേശീയ പാത വികസനം വരും വർഷവും തുടരും. 25,000 കിലോമീറ്റർ ദേശീയപാത വികസിപ്പിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.

അതേസമയം, രാജ്യത്തെ കോവിഡ് വ്യാപനം സൂചിപ്പിച്ചുകൊണ്ടായിരുന്നു ധനമന്ത്രി തന്റെ ബജറ്റ് അവതരണം ആരംഭിച്ചത്. കൊവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളി നേരിടാന്‍ രാജ്യ തയ്യാറാണെന്ന് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചുകൊണ്ട് നിർമ്മല സീതാരമാന്‍ വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധിയിൽ നിന്നും രാജ്യത്തിന്റെ സാമ്പത്തികമേഖല അതിവേഗം തിരിച്ചുവരികയാണ്. വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നെങ്കിലും അറുപത് ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഇക്കാലയളവില്‍ സാധിച്ചു. അടുത്ത അഞ്ച് വർഷത്തിൽ 30 ലക്ഷം കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാകുമെന്നും ധനമന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+