കേന്ദ്ര ബജറ്റ് 2022; പിഎം ആവാസ് യോജനയില്‍ 80 ലക്ഷം വീടുകള്‍; 48,000 കോടി അനുവദിച്ചു
ദില്ലി; പി എം ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം വീടുകൾ നിർമ്മിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇതിനായി 46,000 കോടി വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു. വീടുകളിൽ പൈപ്പ് വെള്ളം എത്തിക്കുന്നതായിനായി 3.8 കോടി വകയിരുത്തിയിട്ടുണ്ട്. ജൽജീവൻ മിഷന് 60,000 കോടി അനുവദിച്ചതായും ധനമന്ത്രി വ്യക്തമാക്കി.
രാസവള കൃഷി പ്രോത്സാഹിപ്പിക്കുമെന്നും വിളകൾ സമാഹരിക്കുന്നതിനായി 2.37 ലക്ഷം കോടി അനുവദിച്ചതായും ധനമന്ത്രി വ്യക്തമാക്കി. ചെറുകിട ഇടത്തരം മേഖലകൾക്ക് 2 ലക്ഷം കോടി വകയിരുത്തി. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി 80 ലക്ഷം വീടുകൾ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കാർഷിക മേഖലയിൽ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നടപടികൾ കൈക്കൊള്ളും. വിളകളുടെ പരിചരണവും നിരീക്ഷണവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്.കാര്‍ഷിക സര്‍വകലാശാലകളിലെ സിലബസ് നവീകരിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അഞ്ച് നദീ സംയോജന പദ്ധതികൾക്കായി 46,605 കോടി വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.നഗരങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള പദ്ധതികൾക്കും ഊന്നൽ നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി.അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 പുതുതലമുറ വന്ദേഭാരത് തീവണ്ടികൾ കൊണ്ടുവരുമെന്നതാണ്. 25,000 കിലോമീറ്റർ ദേശീയപാത വികസിപ്പിക്കും. ഇലക്ട്രി വാഹന മേഖലയ്ക്ക് പ്രയോജനകരമാകുന്ന വിധത്തിൽ ബാറ്ററി കൈമാറ്റ നയം കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതൽ തുക വകയിരുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.2020-ല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ സമയത്ത് എംജിഎന്‍ആര്‍ഇജിഎസ് തൊഴിലവസരങ്ങള്‍ വര്‍ധിച്ചതായി സർക്കാർ പുറത്തുവിട്ട സാമ്പത്തിക സര്‍വേ വ്യക്തമാക്കിയിരുന്നു. എങ്കിലും, കുടിയേറ്റ ഉത്ഭവസംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഒഡീഷ, ബീഹാര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് 2021-ലെ മിക്ക മാസങ്ങളിലും എംജിഎന്‍ആര്‍ഇജിഎസ് തൊഴിലവസരങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഇതിനു വിപരീതമായി, 2020-നെ അപേക്ഷിച്ച് 2021-ലെ മിക്ക മാസങ്ങളിലും കുടിയേറ്റക്കാര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്ന പഞ്ചാബ്, മഹാരാഷ്ട്ര, കര്‍ണാടകം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ എംജിഎന്‍ആര്‍ഇജിഎസ് തൊഴില്‍ ആവശ്യകത കൂടുതലായിരുന്നു.
കോവിഡ് രണ്ടാം തരംഗത്തിന് ശേഷം എംജിഎന്‍ആര്‍ഇജിഎസ് തൊഴില്‍ ആവശ്യകത സ്ഥിരത കൈവരിച്ചതായി സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. എംജിഎന്‍ആര്‍ഇജിഎസ് തൊഴിലവസരങ്ങള്‍ ഇപ്പോഴും മഹാമാരിക്കു മുമ്പുള്ളതിനേക്കാള്‍ കൂടുതലാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിനിടയില്‍, 2021 ജൂണില്‍ എംജിഎന്‍ആര്‍ഇജിഎസ് തൊഴില്‍ ആവശ്യകത 4.59 കോടിപേര്‍ എന്ന നിലയില്‍ പരമാവധി ഉയര്‍ന്ന നിലയിലെത്തിയെന്നും സർവ്വേ ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications