ബജറ്റ് 2022: പോസ്റ്റ് ഓഫീസ് വഴി ഇനി ബാങ്ക് അക്കൗണ്ടിലേക്കും പണം അയക്കാം, പുതിയ പ്രഖ്യാപനം
ദില്ലി: പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾ കോർ ബാങ്കിംഗിന്റെ പരിധിയിൽ കൊണ്ടുവരുമെന്ന് ബജറ്റ് പ്രഖ്യാപനം. പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിൽ നിന്ന് മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം മാറ്റാൻ സാധിക്കുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ഇത് രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും കർഷകർക്ക് വലിയ ഉത്തേജനം നൽകുകയും ചെയ്യും. ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ വഴി 75 ജില്ലകളിൽ 75 ഡിജിറ്റൽ ബാങ്കിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
ഡിജിറ്റല്‍ പണിമിടപാടുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ടാണ് രാജ്യം മുന്നോട്ട് പോവുന്നത്. അത് തുടരുമെന്നും നിർമ്മല സീതാരാമന്‍ വ്യക്തമാക്കി. കോവിഡ് സാമ്പത്തിക ആഘാതത്തെ വാണിജ്യ ബാങ്കിങ് സംവിധാനം മികച്ച രീതിയില്‍ നേരിട്ടെന്ന് കഴിഞ്ഞ ദിവസം പാർലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സർവ്വേയിലും വ്യക്തമാക്കിയിരുന്നു. . 2021 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് ബാങ്ക് വായ്പാ വളര്‍ച്ച 9.2 ശതമാനമാണെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടിയത്.

വ്യക്തിഗത വായ്പകളുടെ വളര്‍ച്ച മുന്‍വര്‍ഷത്തെ 9.2 ശതമാനത്തില്‍ നിന്ന് 11.6 ശതമാനമായി വര്‍ധിച്ചതായും സര്‍വേ എടുത്തുകാണിക്കുന്നു. ഭവന വായ്പകള്‍ 2021 നവംബറില്‍ 8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വാഹന വായ്പകളുടെ വളര്‍ച്ച 2020 നവംബറിലെ 6.9 ശതമാനത്തില്‍ നിന്ന് 2021 നവംബറില്‍ 7.7 ശതമാനമായി മെച്ചപ്പെട്ടിട്ടുണ്ട്. ഏകീകൃത പണമിടപാടു സംവിധാനം (യുപിഐ) നിലവില്‍ ഇടപാടുകളുടെ എണ്ണത്തില്‍ രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ പണമിടപാടു സംവിധാനമാണ്. 2021 ഡിസംബറില്‍, 8.26 ലക്ഷം കോടി രൂപയുടെ 4.6 ബില്യണ്‍ ഇടപാടുകള്‍ യുപിഐയിലൂടെ നടത്തിയെന്നുമാണ് സാമ്പത്തിക സവ്വേ വ്യക്തമാക്കിയത്.
അതേസമയം, 5 ജി ലേലം ഈ വർഷം ഉണ്ടാകും. സേവനവും ഈ വർഷം തന്നെ ലഭ്യമായിരിക്കും. 'അടുത്ത സംമ്പത്തിക വർഷത്തിൽ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാവും 2025 ഓടെ ഗ്രാമങ്ങളെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുടെ ഭാഗമാക്കും'-നിർമ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. 5ജി-ക്ക് വേണ്ട അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക സമിതി രൂപീകരിക്കും. ഡിജിറ്റൽ വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി രാജ്യത്ത് ഡിജിറ്റൽ സർവ്വകലാശാല സ്ഥാപിക്കും. കൊവിഡ് ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചു ഈ പ്രശ്നം പരിഹരിക്കാൻ ഗ്രാമീണ മേഖലകളിൽ ഡിജിറ്റൽ വിദ്യാദ്യാസം കടുതലായി വ്യാപിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.












Click it and Unblock the Notifications