ബജറ്റ് 2022; ഭൂമി കൈമാറ്റത്തിന് 'ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍' പദ്ധതി..പ്രഖ്യാപനവുമായി ധനമന്ത്രി
ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ. പ്രത്യേക സാമ്പത്തിക മേഖല (സെസ്) നിയമത്തില്‍ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാന്‍ കഴിയുന്നവിധം പുതിയ നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ളതും പുതിയതുമായ എല്ലാ വലിയ വ്യാവസായിക എൻക്ലേവുകൾക്കും ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും കയറ്റുമതിയുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
രാജ്യത്ത് ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് 25,000 നിയമങ്ങൾ ഒഴിവാക്കിയതായും 1,486 കേന്ദ്ര നിയമങ്ങൾ റദ്ദാക്കിയതായും ധനമന്ത്രി അറിയിച്ചു. പേയ്‌മെന്റുകളുടെ കാലതാമസം കുറയ്ക്കുന്നതിന് എല്ലാ കേന്ദ്ര മന്ത്രാലയങ്ങൾക്കും ഓൺലൈൻ ബിൽ പേയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തും.

രാജ്യത്ത് ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് 25,000 നിയമങ്ങൾ ഒഴിവാക്കിയതായും 1,486 കേന്ദ്ര നിയമങ്ങൾ റദ്ദാക്കിയതായും ധനമന്ത്രി അറിയിച്ചു. പേയ്‌മെന്റുകളുടെ കാലതാമസം കുറയ്ക്കുന്നതിന് എല്ലാ കേന്ദ്ര മന്ത്രാലയങ്ങൾക്കും ഓൺലൈൻ ബിൽ പേയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തും. ഡിജിറ്റലായി ഒപ്പിട്ട ബില്ലുകളും അപേക്ഷകളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും എവിടെനിന്നും അവരുടെ അപേക്ഷയുടെ സ്ഥിതി അറിയാനും ഈ സംവിധാനം വിതരണക്കാരെയും കരാറുകാരെയും സഹായിക്കും.
എല്ലാ ഗ്രീൻ ക്ലിയറൻസുകൾക്കുമായി"പരിവേഷ് എന്ന ഒരു ഏകജാലക പോർട്ടൽ 2018 ൽ ആരംഭിച്ചിരുന്നു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് 2.0 യുടെ ഭാഗമായി അപേക്ഷാ ഫോമുകളുടെ എണ്ണം നാലിൽ നിന്ന് ഒന്നായി കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ പോർട്ടൽ ഉപയോഗപ്പെടുത്തും. പോർട്ടൽ കൂടുതൽ വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നഗരമേഖലയിലെ നയങ്ങള്‍, ശേഷി വര്‍ദ്ധിപ്പിക്കല്‍, ആസൂത്രണം, നടപ്പാക്കല്‍, ഭരണം എന്നിവയെക്കുറിച്ച് ശുപാര്‍ശകള്‍ നല്‍കുന്നതിന് പ്രശസ്ത നഗരാസൂത്രകരുടെയും നഗര സാമ്പത്തിക വിദഗ്ധരുടെയും സ്ഥാപനങ്ങളുടെയും ഒരു ഉന്നതതല സമിതി രൂപീകരിക്കാന്‍ തിരുമാനിച്ചതായും ധനമന്ത്രി വ്യക്തമാക്കി.നഗരാസൂത്രണം പതിവുപോലെ വ്യവസായിക സമീപനത്തിലൂടെ തുടരാനാവില്ല.സ്ത്രീകളും യുവാക്കളും ഉള്‍പ്പെടെ എല്ലാവര്‍ക്കും അവസരങ്ങളുള്ള സുസ്ഥിര ജീവിതത്തിന്റെ കേന്ദ്രങ്ങളായി രാജ്യത്തെ നഗരങ്ങളെ പുനര്‍വിചിന്തനം ചെയ്യേണ്ടതുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി
അതേസമയം രാജ്യത്ത് ഡിജിറ്റൽ റുപ്പി നടപ്പാക്കുമെന്നും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിനായി ബ്ലോക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിക്കും. റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ റുപ്പി സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
'ടൂ ഹോട്ട്'..മാലി ദ്വീപിൽ അവധി ആഘോഷിച്ച് മാളവിക മോഹനൻ..ഫോട്ടോകൾ വൻ വൈറൽ












Click it and Unblock the Notifications