Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് 2022; ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ 60 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് ധനമന്ത്രി

ദില്ലി; ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ 60 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. 14 മേഖലകളിലെ പദ്ധതികളിലൂടെയാണ്കും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി.

ആത്മനിർഭർ ഭാരത് കൈവരിക്കുന്നതിനുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി എൽ ഐ) സ്കീമിന് മികച്ച പ്രതികരണമാണ് ലഭിച്ചത്, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 60 ലക്ഷം പുതിയ തൊഴിലവസരങ്ങളും 30 ലക്ഷം കോടിയുടെ അധിക ഉൽപാദനവും സൃഷ്ടിക്കാൻ കഴിയും, ധനമന്ത്രി പറഞ്ഞു.

nirmala sitaraman

കോവിഡ് സമയത്തെ തൊഴില്‍ നഷ്ടം പുനഃസ്ഥാപിക്കുന്നതിനുമായി ആത്മനിര്‍ഭര്‍ 3.0 പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് റോജ്ഗാര്‍ യോജന ഉള്‍പ്പെടെ നിരവധി നടപടികൾ കൈക്കൊണ്ടതായി സർക്കാരിന്റെ സാമ്പത്തിക സർവ്വേ റിപ്പോർട്ടിൽ കഴിഞഞഅ വ്യക്തമാക്കിയിരുന്നു.

അതേസമയം പ്രതിരോധ മേഖലയിലും ആത്മ നിർഭർ ഭാരത് പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. 68 % പ്രതിരോധ വ്യാപാരവും പ്രാദേശിക വ്യവസായങ്ങൾക്കായി നീക്കിവെയ്ക്കും. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 58 ശതമാനമാനമായിരുന്നു.

അതേസമയം പ്രതിരോധ മേഖലയിലും ആത്മ നിർഭർ ഭാരത് പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. 68 % പ്രതിരോധ വ്യാപാരവും പ്രാദേശിക വ്യവസായങ്ങൾക്കായി നീക്കിവെയ്ക്കും. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 58 ശതമാനമാനമായിരുന്നു.

വ്യവസായം, സ്റ്റാർട്ടപ്പുകൾ, അക്കാദമിക് എന്നിവയ്ക്കായി പ്രതിരോധ ഗവേഷണ കേന്ദ്രം തുറക്കും.സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) മാതൃകയിലൂടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനുമായും (ഡിആർഡിഒ) മറ്റ് സംഘടനകളുമായും സഹകരിച്ച് പ്രതിരോധ ഉപകരണങ്ങളുടെ രൂപകൽപ്പനയും വികസനവും ഏറ്റെടുക്കാൻ സ്വകാര്യ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

'ടൂ ഹോട്ട്'..മാലി ദ്വീപിൽ അവധി ആഘോഷിച്ച് മാളവിക മോഹനൻ..ഫോട്ടോകൾ വൻ വൈറൽ

Recommended Video

cmsvideo
    Budget 2022: India to have its own Digital Currency

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+