യൂണിയന്‍ ബജറ്റ് 2022: 50% എച്ച്ആർഎ അലവന്‍സ് ആനുകൂല്യത്തിലേക്ക് കൂടുതല്‍ നഗരങ്ങള്‍ വന്നേക്കും
ദില്ലി: ഫെബ്രുവരി 1 ന് അവതരിപ്പിക്കാന്‍ പോകുന്ന കേന്ദ്ര ബജറ്റില്‍ 50 ശതമാനം എച്ച് ആർ എ അലവന്‍സ് അനുവദിക്കുന്ന നഗരങ്ങളുടെ പരിധിയിലേക്ക് കൂടുതല്‍ നഗരങ്ങളെ ഉള്‍പ്പെടുത്തിയേക്കുമെന്ന് പ്രതീക്ഷ. ഇത്തരമൊരു തീരുമാനം സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ ആദായ നികുതിയുടെ കാര്യത്തിലുള്‍പ്പടെ ജീവനക്കാർക്ക് അത് വലിയ അനുഗ്രഹമായി മാറിയേക്കും. വാടക വീടുകളില്‍ താമസിക്കുന്ന ജീവനക്കാർക്ക് അവരുടെ തൊഴിലുടമകൾ നൽകുന്ന ഹൗസ് റെന്റ് അലവൻസിന്റെ (എച്ച്ആർഎ) സഹായത്തോടെ ഒരു നിശ്ചിത പരിധിവരെ നികുതി ഇളവിന് നിലവില്‍ അർഹതയുണ്ട്. ആദായനികുതി നിയമങ്ങൾ പ്രകാരം എച്ച് ആർ എ ആയി ലഭിക്കുന്ന ശമ്പള ഘടകം നികുതി വിധേയമായ ശമ്പള വരുമാനത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം ജീവനക്കാർ വാടക വീട്ടില്‍ അല്ല താമസിക്കുന്നതെങ്കില്‍ അവർക്ക് ലഭിക്കുന്ന എച്ച് ആർ എ പൂർണമായും ആദായ നികുതിക്ക് വിധേയവുമാണ്. മെട്രോ നഗരങ്ങളിൽ താമസിക്കുന്നവർക്ക് അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷേമബത്തയുടേയും 50 ശതമാനമാണ് എച്ച് ആർ എ. മെട്രോ ഇതര നഗരങ്ങളില്‍ ഇത് അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷേമബത്തയുടേയും 40 ശതമാനമാണ്. നിലവിൽ, എച്ച് ആർ എ കണക്കാക്കുന്നതിനായി പരിഗണിക്കുന്ന മെട്രോ നഗരങ്ങളുടെ പട്ടികയിൽ ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ നാല് നഗരങ്ങൾ മാത്രമേ ഉൾപ്പെടുന്നുള്ളൂ എന്നതാണ് ശ്രദ്ധേയം.

അതേസമയം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബംഗളൂരു, ഹൈദരാബാദ്, പൂനെ, നോയിഡ, ഗുരുഗ്രാം തുടങ്ങി നിരവധി നഗരങ്ങളിലെ വീട്ടു വാടക മേല്‍ സൂചിപ്പിച്ച നാല് മെട്രോ നഗരങ്ങളേക്കാൾ ഉയർന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് 2022 ലെ ബജറ്റ് മെട്രോ നഗരങ്ങളുടെ പട്ടിക വിപുലീകരിക്കുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. "നിങ്ങളുടെ ശമ്പളത്തിന്റെ ഭാഗമായി എച്ച്ആർഎ ലഭിക്കുമ്പോൾ, അതിന് നികുതി നൽകേണ്ടതില്ല. എന്നാല്‍ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ നാല് നഗരങ്ങളെ മാത്രമാണ് ഇപ്പോൾ മെട്രോ നഗരങ്ങളായി കണക്കാക്കുന്നത്," ടാക്സ് ടു വിന്നിലെ വിദഗ്ധർ അവരുടെ ബജറ്റ് 2022 നിർദ്ദേശങ്ങളിൽ പറയുന്നു.
"എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളില്‍ ചില നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളിലും വികസനത്തിലും കുത്തനെയുള്ള വർദ്ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് സ്വാഭാവികമായും വാടക ചെലവുകളിലെ വർദ്ധനവിന് കാരണമാകുന്നു. ബെംഗളൂരു, ഹൈദരാബാദ്, പൂനെ, അഹമ്മദാബാദ്, ജയ്പൂർ, നോയിഡ, ഗുഡ്ഗാവ് എന്നീ നഗരങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഈ നഗരങ്ങളെ മെട്രോ നഗരങ്ങളിൽ ഉൾപ്പെടുത്തുകയും ഈ നഗരങ്ങളില്‍ താമസിക്കുന്നവർക്ക് അധിക എച്ച്ആർഎ ഇളവ് ആനുകൂല്യങ്ങൾ നൽകുകയും ചെയ്യാം- അവർ കൂട്ടിച്ചേർത്തു.
സെക്ഷൻ 80GG പ്രകാരം, വ്യക്തികൾക്ക് എച്ച് ആർ എ ലഭിക്കുന്നില്ലെങ്കിൽ അടച്ച വാടകയ്ക്ക് പകരമായി കിഴിവ് ക്ലെയിം ചെയ്യാന്‍ സാധിക്കും. എന്നിരുന്നാലും, അത്തരം കിഴിവ് ക്ലെയിം ചെയ്യാൻ അനുവദിച്ചിരിക്കുന്ന പരമാവധി പരിധി 60,000 രൂപയാണ്, അല്ലെങ്കിൽ പ്രതിമാസം 5000 രൂപ. വരാനിരിക്കുന്ന ബജറ്റിൽ ഈ പരിധി 10,000 രൂപയായി ഉയർത്തണമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. "സിടിസിയിൽ എച്ച്ആർഎ ഘടകം അടങ്ങിയിട്ടില്ലാത്ത വ്യക്തികൾക്കും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും ആനുകൂല്യം നൽകുന്നതിനാണ് വാടക പേയ്‌മെന്റുമായി ബന്ധപ്പെട്ട് സെക്ഷൻ 80GG പ്രകാരമുള്ള കിഴിവ് അവതരിപ്പിച്ചത്. പ്രതിമാസം 5000 രൂപമാത്രമാണ് കിഴിവായി രേഖപ്പെടുത്താന്‍ സാധിക്കുക. ഇത് ടയർ-1, ടയർ-2 വ്യത്യാസമില്ലാതെ 10,000 രുപായായി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്"- ടാക്സ് ടു വിന്‍ കൂട്ടിച്ചേർത്തു.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications