Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ് 2022; വിദ്യാർത്ഥികൾക്കായി വൺ ക്ലാസ് വൺ ടിവി ചാനൽ പദ്ധതി..ഡിജിറ്റൽ സർവ്വകലാശാല രൂപീകരിക്കും

ദില്ലി; കൊവിഡിന്‌‍റെ പശ്ചാത്തലത്തിൽ ഡിജിറ്രൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി 'വൺ ക്ലാസ് വൺ ചാനൽ' പദ്ധതി വിപുലീകരിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം 12 ൽ നിന്നും 200 പ്രാദേശിക ടിവി ചാനലുകളായാണ് വിപുലീകരിക്കുക. ഒന്നു മുതല്‍ പന്ത്രണ്ടാംക്ലാസ് വരെ പ്രാദേശിക ഭാഷകളില്‍ അനുബന്ധ വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് ഉറപ്പാക്കുന്നതിന് പദ്ധതി സഹായകരമാകുമെന്നും ധനമന്ത്രി പറഞ്ഞു

budget 2022

കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകളും സർവ്വകലാശാലകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് മടങ്ങിയതോടെ വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾക്ക് രണ്ടു വർഷത്തോളം ഔപചാരിക വിദ്യാഭ്യാസം നഷ്ടപ്പെട്ടുവെന്നും അവർക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് വൺ ക്ലാസ് വൺ ചാനൽ പദ്ധതി അവതരിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

മഹാമാരി വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സാരമായ പ്രത്യാഘാതമുണ്ടാക്കിയെന്നും ഇന്ത്യയില്‍ ഉടനീളമുള്ള ലക്ഷക്കണക്കിന് സ്‌കൂളുകളെയും കോളേജുകളെയും ബാധിച്ചതായും ധനമന്ത്രി പാർലമെന്റിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം 6 മുതൽ 14 വയസ് വരെ പ്രായമുള്ള ഗ്രാമീണ മേഖലയിലെ കുട്ടികൾ സ്‌കൂളുകളിൽ എത്തുന്നത് കുറയുന്നതായി കണ്ടെത്തിയിരുന്നു. ഈ പ്രായത്തിലുള്ള എന്റോള്‍ ചെയ്യാത്ത കുട്ടികളുടെ എണ്ണം 2018-ല്‍ 12.1% ല്‍ നിന്ന് 2021-ല്‍ 6.6% ആയി കുറഞ്ഞു. എന്നിരുന്നാലും, മഹാമാരികാലത്ത് നിലവില്‍ സ്‌കൂളില്‍ ചേര്‍ത്തിട്ടില്ലാത്ത കുട്ടികള്‍ (6-14 വയസുള്ളവര്‍) 2018-ല്‍ 2.5%-ല്‍ നിന്ന് 2021-ല്‍ 4.6% ആയി വര്‍ദ്ധിച്ചതായും സർവ്വേയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സ്മാര്‍ട്ട് ഫോണുകളുടെ ലഭ്യത 2018-ല്‍ 36.5% ആയിരുന്നത് 2021- ല്‍ 67.6 % ആയി ഉയര്‍ന്നെങ്കിലും ഉയര്‍ന്ന ഗ്രേഡ് വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് താഴ്ന്ന ഗ്രേഡിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പ്രവര്‍ത്തികള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമല്ലാത്തതും നെറ്റവര്‍ക്ക് കണക്ടിവിറ്റി പ്രശ്‌നങ്ങളുമാണ് കുട്ടികള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍. എന്നിരുന്നാലും ചേര്‍ന്ന മിക്കവാറും എല്ലാ കുട്ടികള്‍ക്കും അവരുടെ നിലവിലെ ഗ്രേഡിനുള്ള (91.9%) പാഠപുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഗവണ്‍മെന്റ്, സ്വകാര്യ സ്‌കൂളുകളില്‍ ചേരുന്ന കുട്ടികളുടെ അനുപാതം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ചിട്ടുമുണ്ടെന്നും സാമ്പത്തിക സർവ്വേയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു.

അതേസമയം രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് അവരുടെ പ്രദേശത്ത് ലോകോത്തര നിലവാരമുള്ള സാർവത്രിക വിദ്യാഭ്യാസത്തിനും വ്യക്തിഗത പഠനാനുഭവം ലഭ്യമാക്കുന്നതിനുമായി ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുമെന്നും ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു. വിവിധ ഇന്ത്യൻ ഭാഷകളിലും ഐസിടി രൂപത്തിലും ഇത് ലഭ്യമാക്കും. മികച്ച വിവരവിനിമയ സാങ്കേതിക വിദ്യ വൈദഗ്ധ്യത്തോടെ, ഹബ്-സ്‌പോക്ക് ശൃംഖല മാതൃകയിലാണ് സർവകലാശാല രൂപീകരിക്കുന്നത്. രാജ്യത്തെ മികച്ച പൊതു സർവ്വകലാശാലകളും സ്ഥാപനങ്ങളും ഈ ഹബ്-സ്‌പോക്ക് ശൃംഖലയുമായി സഹകരിക്കും.

Recommended Video

cmsvideo
    Budget 2022: India to have its own Digital Currency

    തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ, ശാസ്ത്രം, ഗണിതം എന്നിവയിൽ 750 വെർച്വൽ ലാബുകളും പഠന അന്തരീക്ഷത്തിനായി 75 നൈപുണ്യ ഇ-ലാബുകളും 2022-23ൽ സജ്ജീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഡിജിറ്റൽ അധ്യാപകർ വഴി ഇന്റർനെറ്റ്, മൊബൈൽ ഫോണുകൾ, ടിവി, റേഡിയോ എന്നിവ വഴി വിതരണം ചെയ്യുന്നതിനായി എല്ലാ സംസാര ഭാഷകളിലും ഉയർന്ന നിലവാരമുള്ള ഇ-ഉള്ളടക്കം വികസിപ്പിക്കും.

    ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ഫിൻടെക്, ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിത ശാസ്ത്രം എന്നീ കോഴ്‌സുകൾ നടത്താൻ ലോകോത്തര വിദേശ സർവകലാശാലകളെയും സ്ഥാപനങ്ങളെയും ഗിഫ്റ്റ് (GIFT) സിറ്റിയിൽ അനുവദിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.ഡിജിറ്റൽ അധ്യാപന ഉപകരണങ്ങൾ ഉപയോഗിച്ച് അധ്യാപകരെ ശാക്തീകരിക്കുന്നതിനും സജ്ജരാക്കുന്നതിനും ഇ-ഉള്ളടക്കം വികസിപ്പിക്കുന്നതിനുള്ള ഒരു മത്സരാധിഷ്ഠിത സംവിധാനം സജ്ജീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

    'ടൂ ഹോട്ട്'..മാലി ദ്വീപിൽ അവധി ആഘോഷിച്ച് മാളവിക മോഹനൻ..ഫോട്ടോകൾ വൻ വൈറൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+