Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് 2022; കുട മുതൽ മൊബൈൽ ഫോൺ വരെ; വില കൂടുന്നതും കുറയുന്നതും ഇവയാണ്

ദില്ലി; ബജറ്റിൽ കസ്റ്റംസ് തീരുവയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചതോടെ നിരവധി സാധനങ്ങളുടെ വിലയിലും മാറ്റം വരും. കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടുകള്‍ക്കും രത്‌നങ്ങള്‍ക്കുമുളള കസ്റ്റംസ് തീരുവ അഞ്ച് ശതമാനമാക്കി കുറച്ചിട്ടുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട രാസവസ്തുക്കളുടെ ഇറക്കുമതി തീരുവയും കുറച്ചു. ഇലക്ട്രോണിക്‌സ് പാര്‍ട്‌സുകള്‍ക്കും കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതോടെ മൊബൈൽ ഫോണുകൾ, മൊബൈൽ ചാർജറുകൾ എന്നിവയ്ക്ക് വിലകുറയും.
കൂടാതെ വസ്ത്രങ്ങൾ, പെട്രോളിയം സംസ്കരണത്തിനുള്ള രാസവസ്തുക്കൾ, സ്റ്റെയിൻലെസ് സ്റ്റീൽ, അലോയ് സ്റ്റീൽ, ഇമിറ്റേഷൻ ആഭരണങ്ങൾ, എന്നിവയ്ക്ക് വില കുറയും. അതേസമയം കുട , ഇറക്കുമതി വസ്തുക്കൾ എന്നിവയ്ക്ക് വില കൂടും.

nirmala sitaraman

അതേസമയം ആദായ നികുതിയിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ റിട്ടേണിലെ തെറ്റുകള്‍ തിരുത്തുന്നതിനായി നികുതിദായകര്‍ക്ക് അവസരം നല്‍കും. രണ്ട് വർഷം ഇതിന് സമയം അനുവദിക്കും. നികുതി വരുമാനങ്ങൾ മറച്ചുവെച്ചിട്ടുണ്ടെങ്കിൽ അവ പിന്നീട് വെളിപ്പെടുത്താനും അവസരം ലഭിക്കും.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ എൻ പി എസ് വിഹിതത്തിനുള്ള നികുതി ഉളവ് പരിധി പുതുക്കി. ഇത് 14 ശതമാനമാക്കിയിട്ടുണ്ട്. നേരത്തേ 10 ശതമാനമായിരുന്നു. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇത് 14 ശതമാനമാണ്.സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ തമ്മിലുള്ള അന്തരം മാറ്റുന്നതിനാണ് നടപടിയെന്ന് ധനമന്ത്രി പറഞ്ഞു.

രാജ്യത്ത് ഡിജിറ്റൽ റുപ്പി നടപ്പാക്കുമെന്നും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിനായി ബ്ലോക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിക്കും. റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ റുപ്പി സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

കാർഷികോത്പന്ന സംഭരണത്തിന് 2.7 ലക്ഷം കോടി അനുവദിച്ചു. ചെറുകിട-ഇടത്തരം മേഖലകൾക്ക് രണ്ട് ലക്ഷം കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പി എം ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം വീടുകൾ നിർമ്മിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 പുതുതലമുറ വന്ദേഭാരത് തീവണ്ടികൾ കൊണ്ടുവരും.ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ 60 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കും. ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നും മുൻ ബജറ്റുകളിൽ സ്വീകരിച്ച നടപടികൾ രാജ്യത്തെ സാമ്പത്തിക മേഖലയുടെ ഉണർവിന് കാരണമായെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

'ടൂ ഹോട്ട്'..മാലി ദ്വീപിൽ അവധി ആഘോഷിച്ച് മാളവിക മോഹനൻ..ഫോട്ടോകൾ വൻ വൈറൽ

Recommended Video

cmsvideo
    CM pinarayi vijayan's response about union budget| Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+