Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിഎം ആവാസ് യോജനയിലെ തുക 80 ലക്ഷം കക്കൂസിന് പോലും തികയില്ല', പരിഹസിച്ച് വി ശിവദാസൻ MP

ദില്ലി: പ്രധാനമന്ത്രി ആവാസ് യോജന വഴി 80 ലക്ഷം വീടുകള്‍ നിര്‍മ്മിച്ച് കൊടുക്കുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തെ പരിഹസിച്ച് സിപിഎമ്മിന്റെ രാജ്യസഭാ എംപി ഡോ. വി ശിവദാസന്‍. ആവാസ് യോജനയിലെ തുക 80 ലക്ഷം കക്കൂസിന് പോലും തികയില്ലെന്ന് വി ശിവദാസൻ പരിഹസിച്ചു. ഇത്രയും വീടുകള്‍ നിര്‍മ്മിക്കാനായി അനുവദിച്ച തുകയെ എണ്‍പതുലക്ഷം വീടുകള്‍ക്കായി വീതിച്ചാല്‍ ഒരു വീടിന് അറുപതിനായിരം രൂപമാത്രമാണുണ്ടാകുക എന്ന് എംപി ചൂണ്ടിക്കാട്ടുന്നു.

Recommended Video

cmsvideo
    Union Budget 2022: V Sivadasan MP against Budget announcement on PM Awas Yojana

    വി ശിവദാസൻ എംപിയുടെ പ്രതികരണം: ''ആവാസ് യോജനയിലെ തുക 80 ലക്ഷം കക്കൂസിന് പോലും തികയില്ല. പ്രധാനമന്ത്രി ആവാസ് യോജനയാണ് ബജറ്റില്‍ സാധാരണക്കാര്‍ക്കായി കൊട്ടിഘോഷിച്ച് അവതരിപ്പിച്ച പദ്ധതി. എണ്‍പത് ലക്ഷം ആളുകള്‍ക്ക് വീട് നിര്‍മ്മിച്ചു കൊടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. വായ്താരികള്‍ കൊണ്ട് വീടു നിര്‍മ്മിക്കാനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിന് മണലും സിമന്റും കല്ലുമെല്ലാം ആവശ്യമാണ്. കൂടാതെ മനുഷ്യാദ്ധ്വാനവും വേണം. അതിനെല്ലാമായി എത്ര രൂപയാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നതെന്നത് നോക്കുക. പ്രഖ്യാപനത്തില്‍ കാണുന്നത് വിശ്വാസത്തിലെടുത്താല്‍ തന്നെ 48,000 കോടി രൂപ മാത്രമാണ്.

    ആ തുകയെന്തിനു തികയുമെന്നത് നോക്കുക. പ്രൊജക്ട് അഡ്മിനിസ്ട്രേഷന് തുകയൊന്നും ചെലവഴിക്കേണ്ടി വരില്ലെന്ന് കൂട്ടിയാല്‍ തന്നെ ഈതുക എണ്‍പതുലക്ഷം കക്കൂസുണ്ടാക്കാന്‍ പോലും തികയില്ല. ഇത്രയും വീടുകള്‍ നിര്‍മ്മിക്കാനായി അനുവദിച്ച തുകയെ എണ്‍പതു ലക്ഷം വീടുകള്‍ക്കായി വീതിച്ചാല്‍ ഒരു വീടിന് അറുപതിനായിരം രൂപ മാത്രമാണുണ്ടാകുക. ഈ തുക കൊണ്ട് രാജ്യത്ത് സാധാരണക്കാര്‍ വീടുണ്ടാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

    88

    ഈ തുക കൊണ്ട് കക്കൂസുണ്ടാക്കാന്‍ തികയുമോയെന്നതാണ് പരിശോധിക്കേണ്ടത്. അതിലൂടെ ആവാസ് യോജന പദ്ധതിയിലൂടെ എണ്‍പത് ലക്ഷം വീടുകള്‍ ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ഉറപ്പിക്കാനാകും. തൊഴിലുറപ്പ് പദ്ധതി - രാജ്യത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഒന്‍പത് കോടിയോളം തൊഴിലാളികളുണ്ട്. സമൂഹത്തിലെ ഏറ്റവും പിന്നണിയില്‍ കിടക്കുന്ന ജനവിഭാഗമാണ് അവർ. അവര്‍ക്ക് തൊഴില്‍ നഷ്ട്ടമാകുന്നതിന് ഈ ബജറ്റ് കാരണമാകും. എംജി എൻ ആര്‍ഇജിഏ പദ്ധതിയുടെ തുക വലിയനിലയിലാണ് വെട്ടികുറച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം അനുവദിച്ചതായി പറഞ്ഞിരുന്നത് 98000 കോടി രൂപയായിരുന്നു. എന്നാലത് 73000 കോടി രൂപയായി വെട്ടികുറച്ചിരിക്കുകയാണ്. നിലവില്‍തന്നെ തൊഴിലുറപ്പ് പദ്ധതിപ്രകാരം തൊഴിലെടുത്തവര്‍ക്ക് കൂലികൊടുക്കാത്തതിന്റെ ഗുരുതര പ്രശ്‌നം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുകയാണ്.

    സംസ്ഥാന സര്‍ക്കാരുകളുടെ കരുതലിലാണ് പലയിടത്തും പദ്ധതിയിലെ അംഗങ്ങള്‍ക്ക് ഇപ്പോള്‍ തൊഴിലെടുക്കാന്‍ അവസരം കിട്ടുന്നത്. അതിനിടയിലാണ് നിലവില്‍ ഉണ്ടായിരുന്ന തുകയും കുറച്ചിരിക്കുന്നത്. ബജറ്റ് ദിവസം നിലാചല്‍ ഇസ്പാത് നിഗം ലിമിറ്റഡ് (എന്‍ഐഎന്‍എല്‍) വില്‍പനയിലൂടെ കോടികണക്കിന് രൂപയുടെ പൊതുമുതല്‍ ടാറ്റ കമ്പനിക്ക് നല്‍കിയവര്‍ സാധാരണക്കാരും പാവപ്പെട്ടവരുമായ മനുഷ്യരോട് എത്ര മാത്രം ക്രൂരമായ സമീപനമാണ് കൈകൊള്ളുന്നതെന്നാണ് ബജറ്റ് കാണിക്കുന്നത്.

    പുതിയ പദപ്രയോഗങ്ങൾ കൊണ്ട് രാജ്യത്തെ തൊഴിലില്ലാത്ത ജനങ്ങളെ പറ്റിക്കുന്ന കേന്ദ്ര ബഡ്ജറ്റ് എന്ന് എഎം ആരിഫ് എംപി കുറ്റപ്പെടുത്തി. ''ആത്മ നിർഭർ ഭാരതും, മേക്കിങ് ഇന്ത്യയും ഉപേക്ഷിച്ചിട്ട് *പിഎം ഗതി ശക്തി* എന്ന പദ പ്രയോഗം കൊണ്ട് രാജ്യത്തെ തൊഴിലില്ലാത്ത ജനതയെ കബളിപ്പിക്കുന്ന ബഡ്ജറ്റ് ആണ് ലോക്സഭയിൽ കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി ശ്രീമതി നിർമല സീതാരാമൻ നടത്തിയത്. അധികാരത്തിൽ കയറുന്നതിനുമുമ്പ് എല്ലാവർക്കും അച്ഛാദിൻ എന്നും അധികാരത്തിൽ കയറിയതിനു ശേഷം അംബാനിക്കും അദാനിക്കും മാത്രം അച്ഛാദിൻ സമ്മാനിച്ച ഒരു കേന്ദ്രസർക്കാർ ആണ് ഇപ്പോഴുള്ളതെന്നും, വിലക്കയറ്റം തടയുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ ഇന്ധന വില കുറവ് വരുത്തുന്നതിനോ ക്രിയാത്മകമായ യാതൊരു നിർദ്ദേശമോ, നടപടിയോ ബഡ്ജറ്റിൽ ഇല്ല''.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+