Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് 2023: ജനപ്രിയ പദ്ധതികളുടെ പ്രചാരണം തുടങ്ങാന്‍ ബിജെപി; ഒമ്പതംഗ കമ്മിറ്റി റെഡി... 12 ദിവസം

ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കം

b

ന്യൂഡല്‍ഹി: ബജറ്റിലെ ജനപ്രിയ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ പ്രത്യേക പ്രചാരണത്തിന് ബിജെപി തീരുമാനം. ഇന്ന് പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ച ഉടനെ പ്രചാരണം തുടങ്ങും. രാജ്യത്തെ എല്ലാ ഭാഗങ്ങളിലും ഒരേ സമയമാകും ബജറ്റിലെ കാര്യങ്ങള്‍ പ്രചരിപ്പിക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പ്, വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എന്നിവ മുന്‍കൂട്ടി കണ്ടാണ് തീരുമാനം. പ്രചാരണത്തിന് വേണ്ടി ഒമ്പതംഗ സമിതിയെ കേന്ദ്ര നേതൃത്വം നിയോഗിച്ചു. ഫെബ്രുവരി 12 വരെ ആകും പ്രചാരണം.

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. അതുകൊണ്ട് തന്നെ ജനപ്രിയ ബജറ്റായിരിക്കും എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബജറ്റിലെ ജനപ്രിയ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ പ്രചാരണം. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ നിര്‍ദേശ പ്രകാരം ഒമ്പതംഗ കമ്മിറ്റിയെ പ്രചാരണത്തിന് നിയോഗിച്ചിട്ടുണ്ട്.

s

ബിജെപി മുഖ്യമന്ത്രിമാര്‍, സംസ്ഥാന അധ്യക്ഷന്‍മാര്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരെ പങ്കെടുപ്പിച്ചുള്ള സമ്മേളനങ്ങള്‍ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും രാജ്യസഭാംഗവുമായ സുശീല്‍ കുമാര്‍ മോദിയുടെ അധ്യക്ഷതയിലാണ് പ്രചാരണ സമിതി പ്രവര്‍ത്തിക്കുക. ഫെബ്രുവരി നാല്, അഞ്ച് തിയ്യതികളില്‍ കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്ന പ്രചാരണം നടക്കും. സാമ്പത്തിക വിദഗ്ധരെയും ഈ സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കും.

50 പൊതുപരിപാടികളാണ് ചുരുങ്ങിയത് ആസൂത്രണം ചെയ്യുന്നത്. സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ വലിയ പരിപാടികള്‍ സംഘടിപ്പിക്കും. എല്ലാ ജില്ലാതലത്തിലും പാര്‍ട്ടി പ്രാദേശിക ഘടകം പ്രചാരണം നടത്തും. ബ്ലോക്ക് തലം വരെ പ്രചാരണം ശക്തിപ്പെടുത്താനാണ് നിര്‍ദേശം. സുനില്‍ ബന്‍സാല്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തിയാണ് പ്രചാരണം ആസൂത്രണം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+