കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2023: കര്‍ഷക സമരം അവസാനിപ്പിക്കുമ്പോള്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല: എളമരം കരീം

മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ ഇടിവുണ്ടാകുമെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുന്നോട്ട് പോകുമെന്നാണ് സാമ്പത്തിക സർവ്വേ വ്യക്തമാക്കുന്നത്

Google Oneindia Malayalam News
elamaramkareem

ദില്ലി: രാഷ്ട്രപതി കഴിഞ്ഞ ദിവസം പാർലമെന്റില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം അത്യന്തം നിരാശാജനകമാണെന്നും സി പി എം നേതാവും രാജ്യസഭാംഗവുമായ എളമരം കരീം. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങളുടെ ആഖ്യാനം മാത്രമായി പ്രസംഗം മാറി. പത്തൊൻപത് പേജുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ ഒരിടത്തുപോലും തൊഴിലാളി എന്ന വാക്കില്ല. നമ്മുടെ കാർഷിക മേഖലയെപ്പറ്റി ഒന്നും തന്നെ പരാമർശിക്കുന്നില്ല. ബി ജെ പി സർക്കാർ പിന്തുടരുന്ന നയം എന്താണെന്ന് ഇതിൽ നിന്നുതന്നെ വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Groundnuts: വിശപ്പും മാറും മുടിയും വളരും: അറിയാം നിലക്കടലയുടെ അപൂർവ്വ ഗുണങ്ങള്‍

രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെയോ തൊഴിലാളികളുടെയോ കൂടെ നിൽക്കുന്ന സർക്കാരല്ല കേന്ദ്രം ഭരിക്കുന്നത് എന്ന വസ്തുതയ്ക്ക് നയപ്രഖ്യാപനം അടിവരയിടുന്നു. ജീവിതയാഥാർഥ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന ഒന്നായി രാഷ്‌ട്രപതിയുടെ പ്രസംഗം മാറി. ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോ രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളോ നയപ്രഖ്യാപന പ്രസംഗത്തിന്റെ ഭാഗമായില്ല എന്നത് ദുഃഖകരമാണ്.

അടുത്തത് മഞ്ജു വാര്യർ: സാഗറിന് ലക്ഷങ്ങള്‍ കൊടുത്തു, വീണ്ടും ചോദിച്ചപ്പോള്‍ പണിപാളി: ബൈജു കൊട്ടാരക്കരഅടുത്തത് മഞ്ജു വാര്യർ: സാഗറിന് ലക്ഷങ്ങള്‍ കൊടുത്തു, വീണ്ടും ചോദിച്ചപ്പോള്‍ പണിപാളി: ബൈജു കൊട്ടാരക്കര

രണ്ട് തവണ തുടർച്ചയായി രാജ്യത്ത് സ്ഥിരതയുള്ള സർക്കാർ ഉണ്ടായതിൽ അഭിമാനം കൊള്ളുന്ന നയപ്രഖ്യാപനം സംസ്ഥാന ഭരണത്തെ അസ്ഥിരപ്പെടുത്താൻ കേന്ദ്രത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ഗവർണർമാർ നടത്തുന്ന ഭരണഘടനാ വിരുദ്ധ ഇടപെടലുകൾക്കുനേരെ കണ്ണടയ്ക്കുന്നു. സ്ഥിരതയുള്ള സർക്കാർ തുടർച്ചയായ രണ്ടുത്തവണ ഉണ്ടായതിൽ ജനങ്ങളോട് നന്ദി പറയുമ്പോഴും ജനഹിതം ആട്ടിമറിച്ചുകൊണ്ട് രാജ്യത്തെ പല സംസ്ഥാനങ്ങളിലും അധികാരത്തിൽ വന്ന ബിജെപിയുടെ കുതിരക്കച്ചവടം നയപ്രഖ്യാപനം കണ്ടില്ലെന്നു നടിക്കുന്നുവെന്നും എംപി വ്യക്തമാക്കുന്നു.

nirmala

പശ്ചാത്തല സൗകര്യ വികസന രംഗത്തും ദാരിദ്ര്യ നിർമാർജനത്തിനും സ്ത്രീ ശാക്തീകരണത്തിനും സർക്കാർ നടത്തിയ ഇടപെടലുകളെ പുകഴ്ത്താൻ നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശിച്ച പല പദ്ധതികളും സാധാരണ ജനങ്ങൾക്ക് ഒരു തരത്തിലും ഉപകാരപ്പെടാത്ത പ്രഖ്യാപനങ്ങൾ മാത്രമായിരുന്നു എന്നത് ഈ നയപ്രഖ്യാപനത്തിന്റെ പൊള്ളത്തരം വിളിച്ചോതുന്ന വസ്തുതയാണ്. പൊതുമേഖലാ വ്യവസായങ്ങളും രാജ്യത്തിന്റെ സമ്പത്തും വിറ്റുതുലയ്ക്കുന്ന നയം പിന്തുടരുന്ന കേന്ദ്ര സർക്കാറിന് എങ്ങനെയാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവുക? അഭ്യസ്ഥവിദ്യരായ ചെറുപ്പകാരുടെ തൊഴിലവസരങ്ങൾ നിരന്തരം വെട്ടിക്കുറക്കപ്പെടുന്നതും തൊഴിലാളികളുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കപ്പെടുന്നതും രാജ്യത്തെ മതസൗഹാർദ്ദവും ഒത്തൊരുമയും തകർക്കാൻ ബോധപൂർവം നടക്കുന്ന ശ്രമങ്ങളുമൊന്നും ഇവിടെ പരാമർശവിധേയമായില്ല.

കർഷകരെ വഞ്ചിച്ച ബിജെപി സർക്കാർ രാജ്യത്തെ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള നയപരിപാടികൾ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. കർഷക സമരം അവസാനിപ്പിക്കുമ്പോൾ നൽകിയ ഉറപ്പുകളൊന്നും പാലിക്കാൻ സർക്കാർ തയ്യാറായില്ല എന്നുമാത്രമല്ല അതിനു നേർ വിപരീതമായ കാര്യങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ കോർപ്പറേറ്റുകൾ കൊള്ളയടിക്കുമ്പോൾ അതിന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന കേന്ദ്രനയം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നു എന്നതാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ രത്നച്ചുരുക്കം. ഈ നിലയിൽ ജീവിത യാഥാർഥ്യങ്ങളോട് കണ്ണടയ്ക്കുന്ന രാഷ്ട്രപതിയുടെ പ്രസംഗം നിരാശാജനകവും അത്യന്തം ദൗർഭാഗ്യകരവുമാണെന്നും എളമരം കരീം കൂട്ടിച്ചേർത്തു.

English summary
Budget 2023: Economic survey disappointing, promises made to farmers not fulfilled: Elamaram Karim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X