ബജറ്റ് 2023: പാര്‍ലമെന്റില്‍ മോദി മോദി വിളിയും ഭാരത് ജോഡോ മുദ്രാവാക്യവും

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ 2023ലേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിക്കവെ പാര്‍ലമെന്റില്‍ വേറിട്ട സംഭവങ്ങള്‍. ഭരണപക്ഷ ബെഞ്ചില്‍ നിന്ന് മോദി മോദി വിളി ഉയര്‍ന്നു. പ്രതിപക്ഷ നിരയില്‍ നിന്ന് ഭാരത് ജോഡോ വിളിയും. ബജറ്റ് അവതരിപ്പിക്കവെ ഭാരത് ജോഡോ വിളി ഉയര്‍ന്നപ്പോള്‍ ഭരണപക്ഷം ചിരിച്ചും മേശപ്പുറത്ത് അടിച്ചും പ്രതികരിച്ചു. ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങളോടെയാണ് ഇത്തവണ ബജറ്റ് അവതരിപ്പിച്ചത്.
അതേസമയം, പ്രതിപക്ഷം അദാനി.. അദാനി എന്ന് വിളിച്ചുപറഞ്ഞതും ബജറ്റ് പ്രസംഗം അല്‍പ്പ നേരം തടസപ്പെടാന്‍ ഇടയാക്കി. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അദാനിക്ക് വലിയ സാമ്പത്തിക നഷ്ടം വന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദാനിയെയും ചേര്‍ത്തു പറഞ്ഞാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.












Click it and Unblock the Notifications