Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎം ആവാസ് യോജനയിലൂടെ മൂന്ന് കോടി വീടുകള്‍ കൂടി അനുവദിക്കുമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഭവനനിര്‍മാണ പദ്ധതിയായ പി എം ആവാസ് യോജന പദ്ധതിയിലൂടെ മൂന്ന് കോടി വീടുകള്‍ അനുവദിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പാര്‍ലമെന്റില്‍ ബജറ്റ് അവതരണ പ്രസംഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നഗര ഭവന നിര്‍മ്മാണത്തിന് 2.2 ലക്ഷം കോടി രൂപയുടെ വര്‍ധന ബജറ്റില്‍ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

10 ലക്ഷം കോടി രൂപ മുതല്‍മുടക്കില്‍ ഒരു കോടി നഗര ദരിദ്ര കുടുംബങ്ങളുടെയും ഇടത്തരക്കാരുടെയും ഭവന ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. പദ്ധതിക്ക് കീഴില്‍ 3 കോടി വീടുകള്‍ കൂടി ലഭ്യമാക്കി പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) വിപുലീകരിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

Budget 2024

2015 ജൂണില്‍ ആരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജന അര്‍ഹരായ എല്ലാ നഗര ഗുണഭോക്താക്കള്‍ക്കും അടിസ്ഥാന സൗകര്യങ്ങളോടെയുള്ള വീടുകള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ഇത്. ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ പിഎംഎവൈ പദ്ധതിക്കായി 80,671 കോടി രൂപ വകയിരുത്തിയിരുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 4.21 കോടി വീടുകളുടെ പൂര്‍ത്തീകരണം ഉറപ്പാക്കി എന്ന് മന്ത്രി അവകാശപ്പെട്ടു. ഇടക്കാല ബജറ്റില്‍, അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 2 കോടി വീടുകള്‍ കൂടി ഏറ്റെടുക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി പ്രകാരം 3 കോടി വീടുകള്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ അടുത്തതായി സര്‍ക്കാര്‍ അവകാശപ്പെട്ടു. 2023 ലെ ബജറ്റില്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ തുക 66 ശതമാനം വര്‍ധിപ്പിച്ച് 79,000 കോടി രൂപയാക്കിയിരുന്നു.

അതേസമയം ഇന്നത്തെ ബജറ്റില്‍ നിര്‍മ്മല സീതാരാമന്‍ പ്രധാനമന്ത്രി-ആവാസ് യോജന അര്‍ബന്‍ 2.0 അവതരിപ്പിച്ചു. പ്രധാനമന്ത്രി-ആവാസ് യോജന അര്‍ബന് കീഴില്‍ പലിശ സബ്‌സിഡികള്‍ തുടരും. സ്ത്രീ വീട്ടുടമസ്ഥര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് നല്‍കുന്ന സംസ്ഥാനങ്ങളെ പിന്തുണയ്ക്കും. പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലൂടെ വ്യവസായ തൊഴിലാളികള്‍ക്ക് ഡോര്‍മിറ്ററി മാതൃകയിലുള്ള വാടക ഭവന വികസനത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+