Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ് വിവേചനപരം; നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കുമെന്ന് നാല് മുഖ്യമന്ത്രിമാര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റ് വിവേചനപരവും അപകടകരവുമാണെന്ന് ചൂണ്ടിക്കാട്ടി നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കുമെന്ന് നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ (കര്‍ണ്ണാടക), രേവന്ത് റെഡ്ഡി (തെലങ്കാന), സുഖ്വീന്ദര്‍ സുഖു (ഹിമാചല്‍ പ്രദേശ്), ഡിഎംകെയുടെ എംകെ സ്റ്റാലിന്‍ (തമിഴ്‌നാട്) എന്നിവരാണ് നിതി ആയോഗ് ഗവേണിംഗ് കൗണ്‍സില്‍ യോഗം ബഹിഷ്‌കരിക്കും എന്ന് പ്രഖ്യാപിച്ചത്.

ജൂലൈ 27 ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ആണ് ചേരുന്ന നീതി ആയോഗ് യോഗം ചേരുക. 'കേന്ദ്ര ബജറ്റ് അങ്ങേയറ്റം വിവേചനപരവും അപകടകരവുമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ പാലിക്കേണ്ട ഫെഡറലിസത്തിന്റെയും നീതിയുടെയും തത്വങ്ങള്‍ക്ക് വിരുദ്ധമാണിത് ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കും,' കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

Budget 2024

ഈ സര്‍ക്കാരിന്റെ മനോഭാവം ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് എന്നും ഈ ഭരണത്തിന്റെ യഥാര്‍ത്ഥ, വിവേചനപരമായ നിറം മറയ്ക്കാന്‍ വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്ത ഒരു പരിപാടിയില്‍ തങ്ങള്‍ പങ്കെടുക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ ഇന്നലെയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്.

എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണത്തിന് സഹായിച്ച ടിഡിപി, ജെഡിയു എന്നീ കക്ഷികള്‍ ഭരിക്കുന്ന ആന്ധ്രാപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കായി വമ്പന്‍ പദ്ധതികളിലാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. അതേസമയം ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് കേന്ദ്രത്തെ പരിഹസിച്ചു. സര്‍ക്കാരിന്റെ നിലനില്‍പ്പിനായുള്ള 'സര്‍ക്കാര്‍ ബച്ചാവോ' ബജറ്റ് ആണിത് എന്ന് കോണ്‍ഗ്രസ് കളിയാക്കി.

പണപ്പെരുപ്പം പരിഹരിക്കുന്നതിനോ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനോ ബജറ്റ് ഒന്നും ചെയ്യാനുദ്ദേശിക്കുന്നില്ല എന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ 10 ബജറ്റുകള്‍ പോലെ സാധാരണക്കാരുടെ ആശങ്കകള്‍ അകറ്റുന്ന ഒരു പ്രഖ്യാപനവുമില്ല എന്നും അദ്ദേഹം പറഞ്ഞു. 'തൊഴില്‍ സൃഷ്ടിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സര്‍ക്കാര്‍ വൈകി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, അതിന്റെ പ്രഖ്യാപനങ്ങള്‍ തീര്‍ത്തും ആത്മാര്‍ത്ഥതയില്ലാത്തതും ഗൗരവമില്ലാത്തതുമാണ്.

അവര്‍ക്ക് ഞങ്ങളുടെ പ്രകടന പത്രികയില്‍ നിന്ന് ശരിയായി പകര്‍ത്താന്‍ പോലും കഴിഞ്ഞില്ല', വേണുഗോപാല്‍ വ്യക്തമാക്കി. ഈ ബജറ്റിന് ശേഷം ഇന്ത്യന്‍ സമൂഹത്തിന്റെ എല്ലാ വിഭാഗവും ഇതിലും മോശമായ അവസ്ഥയിലാകാന്‍ പോകുകയാണ്. ജനങ്ങളുടെ വേദനയില്‍ നിന്ന് പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ട ഈ സര്‍ക്കാര്‍ അതിന്റെ നിലനില്‍പ്പിനെക്കുറിച്ച് മാത്രമാണ് ആശങ്കപ്പെടുന്നത് എന്നും വേണുഗോപാല്‍ പറഞ്ഞു.

അതേസമയം ബജറ്റ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ സഖ്യം ഇന്ന് പാര്‍ലമെന്റില്‍ വലിയ പ്രതിഷേധങ്ങളുയര്‍ത്തും. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കടുത്ത വിവേചനമാണ് ബജറ്റ് പ്രകടിപ്പിക്കുന്നതെന്നാണ് ഇന്ത്യ സഖ്യം ചൂണ്ടിക്കാട്ടുന്നത്. ബി ജെ പി അധികാരത്തില്‍ ഇല്ലാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ (ആന്ധ്ര ഒഴികെ) പാടെ അവഗണിച്ചു എന്നാണ് വിമര്‍ശനം.

ഇന്നലെ ബജറ്റവതരണത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യ സഖ്യ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന എംപി സഞ്ജയ് റാവത്ത്, ഡിഎംകെ എംപി ടി ആര്‍ ബാലു തുടങ്ങിയവരും തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+