മോദി സർക്കാരിന് ഇത്ര ആത്മവിശ്വാസമോ? കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍...
ഡല്‍ഹി: വമ്പന്‍ പ്രഖ്യാപനങ്ങളൊന്നും ഇല്ലാതെയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കുന്നത് കൊണ്ട് തന്നെ സാധാരണക്കാര്‍ക്കായുളള ചില ജനക്ഷേമ പദ്ധതികളുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും അതും ഉണ്ടായിട്ടില്ല.
2024ലെ പൊതു തിരഞ്ഞെടുപ്പില്‍ വീണ്ടും തങ്ങള്‍ അധികാരത്തില്‍ വരുമെന്നുളള മോദി സര്‍ക്കാരിന്റെ ആത്മവിശ്വാസമാണ് ഈ ബജറ്റിലൂടെ പ്രകടമാകുന്നത്. നിര്‍മല സീതാരാമന്റെ ഇടക്കാല ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍ ഇതാ...

* ആദായ നികുതി നിരക്കുകളില്‍ മാറ്റമില്ല. പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകളില്‍ മാറ്റമില്ല
* പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 5 വര്‍ഷത്തിനുളളില്‍ 2 കോടി വീടുകള്‍
* ഒരു കോടി വീടുകളിലേക്ക് കൂടി സോളാര്‍ പദ്ധതി
* റെയില്‍വേയ്ക്ക് 3 സാമ്പത്തിക ഇടനാഴികള്‍
* റെയില്‍വേ സുരക്ഷയ്ക്ക് പ്രത്യേക പദ്ധതി, വന്ദേ ഭാരത് മാതൃകയില്‍ 40,000 ബോഗികള്‍
* ജനസംഖ്യാ വര്‍ധനവിനെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി
* പുതിയ 149 വിമാനത്താവളങ്ങള്‍ക്ക് അനുമതി നല്‍കും
* കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കും
* സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയാന്‍ 9നും 14നും ഇടയില്‍ പ്രായമുളള പെണ്‍കുട്ടികള്‍ക്ക് കുത്തിവെപ്പിന് സഹായം
* ടൂറിസം രംഗത്ത് സ്വകാര്യ മേഖലയ്ക്ക് പ്രോത്സാഹനം
* ആശവര്‍ക്കര്‍മാരും അംഗനവാടി ജീവനക്കാരും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍












Click it and Unblock the Notifications