Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബജറ്റ് പ്രസംഗങ്ങളിൽ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പരാമർശിക്കാൻ കഴിയില്ല': നിർമലാ സീതാരാമൻ

ന്യൂഡൽഹി: കേന്ദ്രബജറ്റിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ തള്ളി ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റ് പ്രസംഗങ്ങളിൽ എല്ലാ സംസ്ഥാനങ്ങളെയും പരാമർശിക്കാൻ കഴിയില്ലെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. എന്നാൽ, ബജറ്റ് പ്രഖ്യാപനങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ, എല്ലാ സംസ്ഥാനങ്ങളുടെയും ആശങ്കകളെ ബജറ്റ് എങ്ങനെ അഭിസംബോധന ചെയ്തുവെന്ന് വ്യക്തമാകുമെന്ന് അവർ ആവർത്തിച്ചു.

ബജറ്റിൽ ഞാൻ പല സംസ്ഥാനങ്ങളുടെയും പേര് പറഞ്ഞിട്ടില്ലെന്ന് രണ്ട് സംസ്ഥാനങ്ങളെക്കുറിച്ച് മാത്രമാണ് സംസാരിച്ചതെന്നുമാണ് മല്ലികാർജുൻ ഖാർ​ഗെ പറയുന്നത്. രാജ്യത്ത് വളരെക്കാലം കോൺ​ഗ്രസ് പാർട്ടി അധികാരത്തിലിരുന്നിട്ടുണ്ട്. അവർ നിരവധി ബജറ്റുകൾ അവതരിപ്പിച്ചിട്ടുമുണ്ട്. എല്ലാ ബജറ്റിലും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാൻ കഴിയിയില്ലെന്ന് കോൺ​ഗ്രസിന് വ്യക്തമായി അറിയാമെന്നും നിർമല സീതാരാമൻ പറഞ്ഞു.

budget

ബി ജെ പിയുടെ പ്രധാന സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളായ ബിഹാറിനും ആന്ധ്രാപ്രദേശിനും അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അതേസമയം മറ്റുള്ളവരെ അവഗണിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിൻ്റെ നേതാക്കൾ ഇന്ന് പാർലമെൻ്റ് വളപ്പിൽ പ്രതിഷേധ പ്രകടനം നടത്തി. 2024 ലെ കേന്ദ്ര ബജറ്റ് വിവേചനപരമാണെന്ന് വിമർശിക്കുകയും എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായ പരിഗണന നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 'ഞങ്ങൾക്ക് വേണ്ടത് ഇന്ത്യ ബജറ്റാണ് എൻഡിഎ ബജറ്റല്ല', 'ബജറ്റിൽ എൻഡിഎ ഇന്ത്യയെ വഞ്ചിക്കുന്നു' തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളാണ് എംപിമാർ ഉയർത്തിയത്.

രാവിലെ മല്ലികാർജുൻ ഖാർഗെയും ഇന്ത്യൻ ബ്ലോക്ക് എംപിമാരും ജനവിരുദ്ധ ബജറ്റെന്ന് വിശേഷിപ്പിച്ചതിനെതിരെ പാർലമെൻ്റ് വളപ്പിൽ പ്രതിഷേധിച്ചു. ഈ ബജറ്റ് ജനവിരുദ്ധമാണ്, ആർക്കും നീതി ലഭിച്ചിട്ടില്ല, പ്രത്യേക പാക്കേജിനെക്കുറിച്ച് അവർ സംസാരിച്ചു, പക്ഷേ പ്രത്യേക പദവി നൽകിയില്ല, ഇത് വഞ്ചനാപരമായ ബജറ്റും ജനങ്ങളോടുള്ള അനീതിയുമാണെന്നും അദ്ദേഹം പറഞ്ഞു.

പണപ്പെരുപ്പം സംബന്ധിച്ച് കൃത്യമായ നടപടികൾ സ്വീകരിക്കുന്നതിൽ ഭരണകക്ഷി പരാജയപ്പെട്ടെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വിമർശിച്ചു. കർഷകർക്ക് മിനിമം താങ്ങുവില (എംഎസ്പി) നൽകുന്നതിനുപകരം, തങ്ങളുടെ സർക്കാരിനെ രക്ഷിക്കുന്ന സഖ്യകക്ഷികൾക്ക് താങ്ങുവില നൽകിയെന്നും അദ്ദേഹം പറഞ്ഞു.

വിമർശനങ്ങൾക്കിടയിലും എല്ലാ മേഖലകളിലെയും പ്രശ്നങ്ങൾ ന്യായമായി പരിഹരിക്കാനാണ് കേന്ദ്ര ബജറ്റ് ലക്ഷ്യമിടുന്നതെന്ന് നിർമല സീതാരാമൻ ഉറപ്പുനൽകി. ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് വിശദാംശങ്ങൾ പരിശോധിക്കാൻ അവർ വിമർശകരോട് അഭ്യർത്ഥിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+