Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദരിദ്രരെയും കര്‍ഷകരെയും സമൃദ്ധിയുടെ പാതയിലേക്ക് നയിക്കും'; ബജറ്റിനെ അഭിനന്ദിച്ച് മോദി

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ബജറ്റ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശക്തിപ്പെടുത്തുന്നതാണ് എന്നും ഇത് രാജ്യത്തെ ദരിദ്രരെയും ഗ്രാമത്തെയും കര്‍ഷകരെയും സമൃദ്ധിയുടെ പാതയിലേക്ക് കൊണ്ടുപോകും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വീഡിയോ സന്ദേശത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി എന്ന് അദ്ദേഹം അവകാശപ്പെട്ടു. പുതിയ മധ്യവര്‍ഗത്തിന്റെ ശാക്തീകരണത്തിന് വേണ്ടിയാണ് ഈ ബജറ്റ്. യുവാക്കള്‍ക്ക് പരിധിയില്ലാത്ത അവസരങ്ങള്‍ ലഭിക്കും. വിദ്യാഭ്യാസത്തിനും നൈപുണ്യത്തിനും ഈ ബജറ്റില്‍ നിന്ന് ഒരു പുതിയ അളവുകോല്‍ ലഭിക്കും എന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെയും ചെറുകിട വ്യവസായികളെയും സഹായിക്കുന്ന ബജറ്റാണിതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Budget 2024

ആദിവാസികളെയും ദളിതരെയും പിന്നോക്കക്കാരെയും ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ശക്തമായ പദ്ധതികളുമായാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കാന്‍ ഈ ബജറ്റ് സഹായിക്കും എന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ 'എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിനെ' കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ''ഇത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കും.

ഈ പദ്ധതി പ്രകാരം പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ആദ്യ ശമ്പളം നല്‍കും. അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിന് കീഴില്‍ ഗ്രാമങ്ങളില്‍ നിന്നുള്ള യുവാക്കള്‍ക്ക് രാജ്യത്തെ മികച്ച കമ്പനികളില്‍ ജോലി ചെയ്യാന്‍ കഴിയും,' അദ്ദേഹം പറഞ്ഞു. എല്ലാ തൊഴില്‍ മേഖലകളിലെയും പുതുതായി വരുന്ന വ്യക്തികള്‍ക്ക് പദ്ധതി പ്രകാരം ഒരു മാസത്തെ വേതനം നല്‍കുമെന്നാണ് നിര്‍മ്മല സസീതാരാമന്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയുടെ പ്രതിരോധ മേഖലയെ 'ആത്മനിര്‍ഭര്‍' ആക്കുന്നതിന് ബജറ്റില്‍ നിരവധി വ്യവസ്ഥകള്‍ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ ബജറ്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്നൊവേഷന്‍ മേഖലയ്ക്കും പുതിയ അവസരങ്ങള്‍ കൊണ്ടുവരും എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബജറ്റിലൂടെ സാമ്പത്തിക വികസനത്തിന് പുതിയ വേഗതയും സ്ഥിരതയും ലഭിക്കും.

ഇന്ത്യ ആഗോള ഉല്‍പ്പാദന കേന്ദ്രമായി മാറും എന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്കും സംരംഭകത്വത്തിലേക്കുമുള്ള മുന്നേറ്റത്തില്‍, എല്ലാ നഗരങ്ങളിലും എല്ലാ ഗ്രാമങ്ങളിലും എല്ലാ വീടുകളിലും നമുക്ക് സംരംഭകരെ സൃഷ്ടിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുദ്ര വായ്പാ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തിയതോടെ സ്ത്രീകളും ദളിതരും ആദിവാസികളും സ്വയം തൊഴിലിലേക്കിറങ്ങും.

തൊഴിലും സ്വയം തൊഴിലുമാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ഐഡന്റിറ്റിയെന്നും ഈ ബജറ്റ് അതിനെ ശക്തിപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദായനികുതി വെട്ടിക്കുറയ്ക്കലും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനിലെ വര്‍ദ്ധനയും ലളിതമായ ടിഡിഎസ് നിയമങ്ങളും ഓരോ നികുതിദായകനെയും സേവിംഗ്‌സ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് മോദി പറഞ്ഞു. ഈ ബജറ്റിലെ പ്രധാന ശ്രദ്ധ കര്‍ഷകരായിരുന്നു.

ചെറുകിട കര്‍ഷകര്‍ക്ക് പുതിയ വിപണികളിലേക്ക് പ്രവേശനം ലഭിക്കാന്‍ സഹായിക്കുന്ന പച്ചക്കറി ഉല്‍പ്പാദന ക്ലസ്റ്ററുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ടൂറിസം, പ്രതിരോധ മേഖലകളില്‍ ഊന്നല്‍ നല്‍കുന്നതായും മോദി എടുത്തുപറഞ്ഞു. 25000 ഗ്രാമപ്രദേശങ്ങള്‍ 'ഗ്രാം സഡക് യോജന' വഴി പ്രയോജനപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+