ബജറ്റ്: പ്രധാനമന്ത്രി ഗ്രാമ സടക് യോജന ഫേസ് 4 അവതരിപ്പിക്കും; 25000 ഗ്രാമീണ മേഖലകളിൽ റോഡുകൾ
ന്യൂഡൽഹി: പ്രധാനമന്ത്രി ഗ്രാമ സടക് യോജന ഫേസ് 4 അവതരിപ്പിക്കുമെന്ന് കേന്ദ്ര ബജറ്റിൽ നിർമലാ സീതാരാമൻ. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ ആകുന്ന റോഡുകളാണ് ഇതിൽ നിർമിക്കുക. അതുപോലെ 25000 ഗ്രാമീണ മേഖലകളിൽ റോഡുകൾ നിർമിക്കുമെന്നും പ്രഖ്യാപനമുണ്ട്.
ബീഹാറിലെ ഹൈവേ വികസനത്തിന് 26000 കോടിയാണ് പ്രഖ്യാപിച്ചത്. ആന്ധ്രയിലെ ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിനായി 2.66 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേ സമയം പി എം ആവാസ് യോജന പ്രകാരം രണ്ട് കോടി വീടുകൾ കൂടി നിർമ്മിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. നഗര ഭവന പദ്ധതിക്കായി അടുത്ത അഞ്ച് വർഷത്തേക്ക് 2.2 ലക്ഷം കോടി രൂപ കേന്ദ്രവിഹിതമായി നീക്കിവെച്ചതായി ധനമന്ത്രി പറഞ്ഞു.
പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11500 കോടിയുടെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയം നിയന്ത്രിക്കാൻ നേപ്പാളിലേതിന് സമാനമമായ രീതിയിൽ പദ്ധതി നടപ്പാക്കും. അസമിനും ഹിമാചലിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഉൽപാദനക്ഷമത, ജോലി, സാമൂഹിക നീതി, നഗരവികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, പരിഷ്ക്കാരങ്ങൾ എന്നിവയ്ക്കാണ് ബജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നത് എന്ന് മന്ത്ര പറഞ്ഞിരുന്നു. മോദിയുടെ നേതൃത്വത്തിൽ വീണ്ടും വിശ്വാസം അർപ്പിച്ചത് കൊണ്ടാണ് ബി ജെ പി സർക്കാർ വീണ്ടും അധികാരത്തിൽ വന്നതെന്നും ആഗോള സമ്പദ്ഘടന പ്രശ്നങ്ങൾ നേരിടുന്നുവെന്നും മന്ത്രി പറഞ്ഞു.
പണപ്പെരുപ്പം ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് പ്രധാനമായും നേരിടുന്നത്. എന്നാൽ സുശക്തമായ സമ്പദ്ഘടനയോടെ ഇന്ത്യ വളർച്ചയുടെ പാതയിലാണ്. പണപ്പെരുപ്പ നിരക്ക് നിയന്ത്രണവിധേയമാക്കാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications