Budget 2024: ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍
ന്യൂദല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ജനുവരി 31 മുതല്‍ ഫെബ്രുവരി 9 വരെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ചേരും. തിരഞ്ഞെടുപ്പു വര്‍ഷമായതിനാല്‍ സാധാരണ ഗതിയില്‍ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കാറുള്ളത്. എന്നാല്‍ ഇത്തവണ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സമ്പൂര്‍ണ ബജറ്റാവും അവതരിപ്പിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി 31 ന് രാഷ്ട്രപതി ഇരു സഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കും. വിലക്കയറ്റം നേരിടാനും നിലവിലുള്ള പണപ്പെരുപ്പ പ്രവണതകള്‍ പരിഹരിക്കാനും സാധ്യതയുള്ള നികുതി ഇളവുകള്‍ പോലുള്ള ധനപരമായ നടപടികള്‍ നടപ്പിലാക്കുന്നത് നിര്‍മല സീതാരാമന്‍ ബജറ്റില്‍ പരിഗണിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന ആറാമത്തെ കേന്ദ്ര ബജറ്റാണിത്. സ്ത്രീകള്‍, ദരിദ്രര്‍, യുവജനങ്ങള്‍, കര്‍ഷകര്‍, ആദിവാസികള്‍ എന്നിവര്‍ക്കുള്ള ക്ഷേമ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ബജറ്റ്. സമൂഹത്തിലെ ഈ വിഭാഗങ്ങള്‍ക്കായി നിലവിലുള്ള പദ്ധതികള്‍ക്കുള്ള വിഹിതം മെച്ചപ്പെടുത്താന്‍ സാധ്യതയുണ്ട്. പുതിയ സ്‌കീമുകള്‍ പ്രഖ്യാപിച്ചേക്കാം.
2023-24 ല്‍ സ്‌കൂള്‍ വിദ്യാഭ്യാസവും സാക്ഷരതയും ഉന്നത വിദ്യാഭ്യാസവും കൈകാര്യം ചെയ്യുന്ന രണ്ട് വകുപ്പുകള്‍ക്കായി കേന്ദ്രം 1.12 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു. സ്ത്രീകള്‍ നയിക്കുന്ന വികസനം എന്ന മോദിയുടെ കാഴ്ചപ്പാട് കണക്കിലെടുത്ത് ബജറ്റ് പ്രസംഗത്തിന്റെ പ്രധാന സ്തംഭം സ്ത്രീകളുടെ ക്ഷേമമായിരിക്കും. മധ്യപ്രദേശില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാരായിരുന്നു ബി ജെ പിയുടെ കേന്ദ്രബിന്ദു.
ബജറ്റില്‍ വനിതാ കര്‍ഷകര്‍ക്കുള്ള പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ഇരട്ടിയാക്കാനുള്ള നിര്‍ദ്ദേശം ഉണ്ടായേക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. അനിശ്ചിതത്വത്തിന്റെ കാലത്ത് പണപ്പെരുപ്പത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് ധനനയങ്ങളുടെ സമതുലിതമായ സംയോജനമാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്.
കയറ്റുമതി വര്‍ധിപ്പിക്കുക, സുപ്രധാന മേഖലകളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ശ്രദ്ധിക്കുക, കറണ്ട് അക്കൗണ്ട് കമ്മി നിയന്ത്രിക്കുക, സാമ്പത്തിക ഏകീകരണത്തിനായുള്ള ശ്രമങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ശക്തമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് വ്യക്തമായ മാര്‍ഗരേഖ രൂപപ്പെടുത്തുക എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന ലക്ഷ്യങ്ങള്‍ക്ക് ബജറ്റ് മുന്‍ഗണന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications