' കസേര സംരക്ഷിക്കാനുള്ള ബജറ്റ്'; ബജറ്റിന് പിന്നാലെ കേന്ദ്രത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റ് അവതരിപ്പിച്ച ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ കുർസി ബച്ചാവോ ബജറ്റ് എന്നാണ് ( കസേര സംരക്ഷിക്കാനുള്ള ബജറ്റ് ) എന്നാണ് രാഹുൽ പറഞ്ഞത്. കോൺഗ്രസിന്റെ പ്രകടന പത്രികയും മുൻ ബജറ്റുകളും കോപ്പിയടിച്ചെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
' കസേര സംരക്ഷിക്കാനുള്ള ബജറ്റ്, സംഖ്യകക്ഷികളെ പ്രീണിപ്പിക്കാനായി മറ്റ് സംസ്ഥാനങ്ങളുടെ ചെലവിൽ അവർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുക, ' രാഹുൽ എക്സിൽ കുറിച്ചു. അദാനിയേയും അംബാനിയേയും പ്രീതിപ്പെടുത്തുന്ന ബജറ്റാണെന്നും ഇരുവരുടെയും പേര് പരാമർശിക്കാതെ രാഹുൽ പറഞ്ഞു. ക്രോണികളെ പ്രീതിപ്പെടുത്തുക. സാധാരണക്കാരായ ഇന്ത്യക്കാർക്ക് ആശ്വാസം നൽകാതെയാണ് എ എ കൾക്കുള്ള ആനുകൂല്യങ്ങൾ, അദ്ദേഹം കുറിച്ചു.

ഉൽപാദനക്ഷമത, ജോലി, സാമൂഹിക നീതി, നഗരവികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, പരിഷ്ക്കാരങ്ങൾ എന്നിവയ്ക്കാണ് ബജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നത് എന്നാണ് ബജറ്റ് അവതരിപ്പിച്ച് മന്ത്രപ പറഞ്ഞത്. മോദിയുടെ നേതൃത്വത്തിൽ വീണ്ടും വിശ്വാസം അർപ്പിച്ചത് കൊണ്ടാണ് ബി ജെ പി സർക്കാർ വീണ്ടും അധികാരത്തിൽ വന്നതെന്നും ആഗോള സമ്പദ്ഘടന പ്രശ്നങ്ങൾ നേരിടുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.
പണപ്പെരുപ്പം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളാണ് പ്രധാനമായി നേരിടുന്നതെന്നും എന്നാൽ സുശക്തമായ സമ്പദ്ഘടനയോടെ ഇന്ത്യ വളർച്ചയുടെ പാതയിലാണെന്നും നിർമസാ സീതാരമൻ ബജറ്റ് അവതരിപ്പിച്ച് കൊണ്ട് പറഞ്ഞിരുന്നു. പണപ്പെരുപ്പനിരക്ക് നിയന്ത്രണവിധേയമാക്കാൻ സാധിച്ചുവെന്നു ഗരീബ് കല്യാണ് ഓജന അഞ്ച് വർഷം കൂടിനീട്ടിയത് വഴി 80 കോടി ജനങ്ങൾക്ക് പ്രയോജന ലഭിച്ചെന്നും മന്ത്രി പറഞ്ഞു.
എൻ ഡി എ സഖ്യകക്ഷികളായ ജെ ഡി യു ഭരിക്കുന്ന ബീഹാറിനും ടി ഡി പി ഭരിക്കുന്ന ആന്ധ്രാപ്രദേശിനും കേന്ദ്ര ബജറ്റിൽ നിരവധി പദ്ധതികൾ അനുവദിച്ചിട്ടുണ്ട്. ആന്ധ്രയുടെ തലസ്ഥാനമായ അമരാവതി വികസനത്തിന് 15000 കോടിയാണ് കേന്ദ്ര ബജറ്റിൽ മന്ത്ര നിർമലാ സീതാരാമൻ അനുവദിച്ചിട്ടുള്ളത്. ആന്ധ്രയിലെ ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിനായി 2.66 കോടിയും അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications