Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദായ നികുതി പൊളിച്ചെഴുതുമോ; സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ കൂട്ടിയേക്കും, ബജറ്റ് 2025 പ്രതീക്ഷകള്‍

ന്യൂഡല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് പ്രതീക്ഷയോടെയാണ് നികുതി ദായകര്‍ കാത്തിരിക്കുന്നത്. സമ്പദ് വ്യവസ്ഥ ചലിപ്പിക്കാന്‍ പര്യാപ്തമായ രീതിയില്‍ നികുതിയില്‍ ഇളവ് അനുവദിക്കുന്ന നിര്‍ദേശങ്ങള്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ശമ്പളം വാങ്ങുന്ന സമൂഹത്തിന് കൂടുതല്‍ സന്തോഷം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.

പുതിയ നികുതി ഘടനയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. പഴയ നികുതി ഘടനയില്‍ കൂടുതല്‍ ആഹ്ലാദം നല്‍കുന്ന പ്രഖ്യാപനങ്ങളുണ്ടാകില്ല. എല്ലാവരും ക്രമേണ പുതിയ നികുതി ഘടനയുടെ ഭാഗമാകണം എന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതുകൊണ്ടുതന്നെയാണ് പുതിയ നികുതി ഘടനയില്‍ ഇളവുകള്‍ക്ക് സാധ്യത കല്‍പ്പിക്കുന്നത്.

BUDGET TAX DEDUCTION

വാര്‍ഷിക വരുമാനം ഏഴ് ലക്ഷം രൂപ വരെയുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുന്ന പ്രഖ്യാപനം പ്രതീക്ഷിക്കുന്നുവെന്ന് ധനകാര്യ വിദഗ്ധനായ ആകാശ് ഉപ്പല്‍ പറയുന്നു. നികുതി സ്ലാബുകളുടെ ഘടനയിലും മാറ്റം വരുത്തിയേക്കാം. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ കൂട്ടിയേക്കുമെന്നും അദ്ദേഹം പറയുന്നു. പഴയ നികുതി ഘടന അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുന്ന പ്രഖ്യാപനത്തിനും സാധ്യതയുണ്ട്.

നികുതി നല്‍കേണ്ട പരിധി പ്രതിവര്‍ഷം 10 ലക്ഷം രൂപ വരുമാനം എന്ന തലത്തിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട് എന്ന് അടുത്തിടെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശമ്പളം വാങ്ങുന്നവരുടെ കൈവശം കൂടുതല്‍ പണം നിലനിര്‍ത്തുക എന്നതും അവരുടെ വാങ്ങല്‍ ശേഷി കൂട്ടുക എന്നതും ലക്ഷ്യമിട്ടായിരിക്കുമിത് എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

ജീവിത ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ ഉയര്‍ന്ന നികുതി ചുമത്തുന്നത് ജനങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടാകുന്നതാണ്. ഈ സാഹചര്യത്തില്‍ എച്ച്ആര്‍എ ഇളവ് കൂട്ടാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ബെംഗളൂരു, ഗുരുഗ്രാം, ഹൈദരാബാദ്, പൂനെ തുടങ്ങിയ മെട്രോ സിറ്റികളില്‍ താമസിക്കുന്നവര്‍ക്ക് എച്ച്ആര്‍എ ഇളവ് കൂട്ടേണ്ടത് ആവശ്യമാണ് എന്ന് ധനകാര്യ വിദഗ്ധ ദീപശ്രീ ഷെട്ടി അഭിപ്രായപ്പെട്ടെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

ഭവന വായ്പ എടുത്തുവര്‍ക്കുള്ള ഇളവ് കൂട്ടണമെന്ന ആവശ്യവും അടുത്തിടെ ഉയര്‍ന്നിരുന്നു. നികുതി ഒടുക്കുന്നതില്‍ ഇവര്‍ക്ക് ഇളവ് ലഭിക്കുന്നതോടെ വലിയ ആശ്വാസമാകും എന്നാണ് ഇളവ് തേടുന്നവരുടെ നിലപാട്. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന് ഫീസ് എന്നിവയില്‍ ഇളവ് വേണമെന്നും ആവശ്യമുണ്ട്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നു.

പഴയ നികുതി ഘടന പ്രകാരം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000 രൂപയാണ്. പുതിയ നികുതി ഘടനയില്‍ 75000 രൂപയും. ഇതില്‍ ഇത്തവണ വര്‍ധനവുണ്ടാകുമെന്നാണ് മറ്റൊരു പ്രതീക്ഷ. മധ്യവര്‍ഗ ജനവിഭാഗത്തിനും ശമ്പളം വാങ്ങുന്നവര്‍ക്കും ഇത് വലിയ നേട്ടമാകുകയും അവരുടെ കൈവശം കൂടുതല്‍ പണമെത്താന്‍ സഹായിക്കുകയും ചെയ്യും. ദീര്‍ഘകാല മൂലധന നേട്ട നികുതിയിലും ഇത്തവണ ഇളവ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+