കേന്ദ്ര ബജറ്റ്: ചെറുകിട വ്യവസായങ്ങളും ഖാദിയും ശക്തിപ്പെടുത്തും, 10,000 കോടിയുടെ കൈത്താങ്ങ്
രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്കും പരമ്പരാഗത കരകൗശല മേഖലയ്ക്കും പുതിയ ഉത്തേജനം നൽകുന്ന പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. ചെറുകിട മേഖലയ്ക്ക് പുതിയ ഫണ്ടുകൾ, ക്ലസ്റ്റർ പുനരുജ്ജീവന പദ്ധതികൾ, മെച്ചപ്പെട്ട വായ്പാ മാർഗ്ഗങ്ങൾ എന്നിവ ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. ചെറുകിട വ്യവസായങ്ങൾക്ക് മൂലധനം, വിപണികൾ, വരുമാനം എന്നിവ മെച്ചപ്പെടുത്തുകയാണ് ബജറ്റ് പ്രഖ്യാപനത്തിന്റെ ലക്ഷ്യം.
കടബാധ്യതയും പഴയ സാങ്കേതികവിദ്യയും കാരണം തകർച്ച നേരിടുന്ന 200 പരമ്പരാഗത വ്യവസായ ക്ലസ്റ്ററുകൾ സർക്കാർ പുനരുജ്ജീവിപ്പിക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നിർമ്മാണ മേഖലകൾക്ക് ജീവൻ നൽകാനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

ഉയർന്ന വളർച്ചാ സാധ്യതയുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് 10000 കോടി രൂപയുടെ എസ്എംഇ ഗ്രോത്ത് ഫണ്ട് അവതരിപ്പിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഉൽപ്പാദനക്ഷമത, കയറ്റുമതി സാധ്യത എന്നിവയാണ് ഇതിനുള്ള പ്രധാന മാനദണ്ഡങ്ങൾ. കൂടാതെ ചെറുകിട സംരംഭങ്ങളെ പിന്തുണയ്ക്കാൻ സെൽഫ് റിലയന്റ് ഇന്ത്യ ഫണ്ടിന് 2000 കോടി രൂപയുടെ അധിക ധനസഹായം ലഭിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. വായ്പാ ഗ്യാരണ്ടി ഉണ്ടായിട്ടും മൂലധനക്ഷാമം നേരിടുന്നവർക്ക് ഇത് ഒരു കൈത്താങ്ങാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖാദി, കൈത്തറി, കരകൗശല വസ്തുക്കൾ ശക്തിപ്പെടുത്തുന്നതിനായി 'മഹാത്മാഗാന്ധി ഗ്രാമസ്വരാജ്' പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. മാത്രമല്ല ടെക്സ്റ്റൈൽ രംഗത്തെ വളർച്ച വേഗത്തിലാക്കാൻ 'ചലഞ്ച് മോഡ്' വഴി മെഗാ ടെക്സ്റ്റൈൽ പാർക്കുകളും നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഈ നീക്കങ്ങൾ പരമ്പരാഗത വ്യവസായങ്ങൾക്ക് ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications