Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ അഹമ്മദിന് അനുശോചനം രേഖപ്പെടുത്തി ബജറ്റ് സമ്മേളനം ആരംഭിച്ചു

സഭാ സമ്മേളനം മാറ്റിവെക്കാമായിരുന്നുവെന്നും എന്നാല്‍ ബജറ്റ് ഭരണഘടനാ പരമായ ബാധ്യതയാണന്നിതിനാല്‍ നടത്താന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു.

ദില്ലി: ബജറ്റ് സമ്മേളനം ആരംഭിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച ഇ അഹമ്മദിനിന് സഭയില്‍ അനുശോചനം രേഖപ്പെടുത്തി.

സ്പീക്കര്‍ അനുശോചന കുറിപ്പ വായിച്ചു. തടര്‍ന്ന സഭ നടപടികള്‍ തുടങ്ങി.
പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു. സഭ പിരിയണമെന്ന് ആവശ്യപ്പെട്ടാണ് ബഹളം വച്ചത്. ബജറ്റുമായി പാര്‍ലമെന്ററ് മുന്നോട്ടു പോകുമെന്ന് സുമിത്ര മഹാജന്‍. അഹമ്മദിനോടുള്ള ആദര സൂചകമായി സഭ നാളെ സമ്മേളിക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

Budget

സഭാ സമ്മേളനം മാറ്റിവെക്കാമായിരുന്നുവെന്നും എന്നാല്‍ ബജറ്റ് ഭരണഘടനാ പരമായ ബാധ്യതയാണന്നിതിനാല്‍ നടത്താന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു. ഇതിന് മറുപടിയായി ഇ അഹമ്മദ് വളരെ സീനിയറായ അംഗമാണെന്നും ബജറ്റ് അവതരണം ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ആവശ്യപ്പെട്ടു.

തുടര്‍ന്ന് അല്‍പ്പസമയത്തേക്ക് സഭയില്‍ ബഹളവും ഉയര്‍ന്നു. പിന്നാലെ ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി ബജറ്റ് അവതരണം ആരംഭിച്ചു. നോട്ട് നിരോധന നടപടികള്‍ക്ക് ജനം നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനായി കള്ളപ്പണത്തിനെതിരെ ഒരു വിട്ടുവീഴ്ചയ്ക്കും രാജ്യം തയ്യാറല്ല. പണപ്പെരുപ്പം ഒറ്റയക്കമായി കുറയ്ക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+