കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ് ജൂലൈ 5ന്; ഇന്ദിരാ ഗാന്ധിക്ക് ശേഷം നിർമല സീതാരാമൻ, അറിയേണ്ടതെല്ലാം

  • By Desk
Google Oneindia Malayalam News

ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് അവതരിപ്പിക്കാന്‍ ഇനി ഒരുമാസം തികച്ചില്ല. അതുകൊണ്ടു തന്നെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിക്കാന്‍ പോകുന്ന 2019-20 സാമ്പത്തിക വര്‍ഷത്തെ കേന്ദ്രബജറ്റിലെ പ്രത്യേകതകളെന്തെല്ലാം എന്നതാണ് സാമ്പത്തിക രംഗം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. രാജ്യത്തിന്റെ വരവു ചിലവ് കണക്കുകള്‍ ചിട്ടപ്പെടുത്തതിലും മിച്ചം പിടിക്കുന്നതിലും സീതാരാമന്‍ എത്രത്തോളം പ്രാവിണ്യം കാട്ടും എന്നതാണ് സാമ്പത്തിക രംഗം കാത്തിരിക്കുന്നത്.

 അധ്യക്ഷനായി അമിത് ഷാ തുടരും; ബിജെപി വർക്കിംഗ് പ്രസിഡന്റായി ജെപി നദ്ദയെ നിയമിച്ചു അധ്യക്ഷനായി അമിത് ഷാ തുടരും; ബിജെപി വർക്കിംഗ് പ്രസിഡന്റായി ജെപി നദ്ദയെ നിയമിച്ചു

ബജറ്റ് രേഖകള്‍ തയ്യാറാക്കുന്നത് ധനകാര്യ മന്ത്രാലയമാണ്. ഇതിനായി, മറ്റ് മന്ത്രാലയങ്ങളുടെ സഹായവും തേടാറുണ്ട്. . സാമ്പത്തിക വിദഗ്ധരുമായി ആശയവിനിമയം നടത്തിയും അഭിപ്രായങ്ങള്‍ തേടിയുമാണ് ഒരു വര്‍ഷത്തേക്കുളള , പുതിയതും നിലവിലുളളതുമായ പദ്ധതികള്‍ക്ക് ബജറ്റില്‍ വിഹിതം കണക്കാക്കുന്നത്.

 സാമ്പത്തിക പ്രഖ്യാപനം

സാമ്പത്തിക പ്രഖ്യാപനം

ഒരു വര്‍ഷത്തേക്കുളള രാജ്യത്തിന്റെ സാമ്പത്തിക പ്രഖ്യാപനം നടത്തുന്നതിനു മുന്നോടിയായി നിരവധിക്കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതായി ഉണ്ട്. ആദ്യമായി സാമ്പത്തിക വിദഗ്ദരുമായി കൂടി ആലോചനയിലൂടെ രാജ്യത്തെ കാതലായ സാമ്പത്തിക പ്രശ്‌നങ്ങളെപ്പറ്റി വിശകലനം തയ്യാറാക്കും. ഒപ്പം രാജ്യത്തിനാവശ്യമായ സാമ്പത്തിക ചിലവുകളെപ്പറ്റിയും കണക്കുകള്‍ തയ്യാറാക്കും. പിന്നീട് ഇവയെല്ലാം കണക്കിലെടുത്താണ് എല്ലാം സമഗ്രമായി ഉള്‍ക്കൊള്ളിച്ചു കൊണ്ടുളള ബജറ്റ് രേഖകള്‍ തയ്യാറാക്കുന്നത്.

 നടപടി ക്രമങ്ങൾ

നടപടി ക്രമങ്ങൾ

ഏതാണ്ട് ഒരുമാസത്തെ മുന്‍ നടപടികള്‍ക്കു ശേഷമാണ് ബജറ്റ് പ്രഖ്യാപനം തയ്യാറാക്കുന്നത്. . പ്രഖ്യാപനത്തില്‍ ഒതുങ്ങാതെ കൃത്യമായി നടപ്പാക്കുന്നു എന്നതിലാണ് നല്ലൊരു ബജറ്റിന്റെ കാര്യക്ഷമത. സാമ്പത്തിക വര്‍ഷത്തില്‍ ഒരോ ഘട്ടത്തിലും കൃത്യമായ മേല്‍നോട്ടം നടത്തിയാല്‍ മാത്രമേ ബജറ്റ് കാര്യക്ഷമമാകൂ. ആസൂത്രണത്തിനൊപ്പം തന്നെ നടത്തിപ്പിലും പ്ലാനിംഗിലും കാര്യക്ഷമത പുലര്‍ത്തിയാല്‍ മാത്രമേ നല്ല ഒരു ബജറ്റ് ഫലപ്രാപ്തിയിലെത്തു എന്ന് സാരം. അല്ലെങ്കില്‍ വെറും പ്രഖ്യാപനങ്ങള്‍ മാത്രമായി കടലാസില്‍ ഒതുങ്ങിപ്പോകും രാജ്യത്തിന്റെ സാമ്പത്തിക കാഴ്ച്ചപ്പാടുകള്‍.

 ജൂലൈ 5ന് ബജറ്റ്

ജൂലൈ 5ന് ബജറ്റ്

ഓരോ വിഭാഗത്തിലും നൈപുണ്യമുളളവരുടെ അറിവ് ബജറ്റിന്റെ കാര്യക്ഷമത കൂട്ടുന്നു. ബജറ്റ് അവതരണത്തില്‍ പിന്തുടര്‍ന്നു വരുന്ന നടപടികളും ചട്ടങ്ങളും ഇവയാണ്. ഈ വര്‍ഷം ജുലൈ 5 നാണ് ബജറ്റ് അവതരിപ്പിക്കുക. കഴിഞ്ഞ, നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലാവധി കഴിയുന്ന സമയത്ത്, 2019 ഫെബ്രുവരിയില്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് മുന്‍ ധനകാര്യ മന്ത്രി പീയുഷ് ഗോയല്‍ ആയിരുന്നു.

സാമ്പത്തിക വളർച്ച

സാമ്പത്തിക വളർച്ച

സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടി ആയി സാമ്പത്തിക സര്‍വ്വേ പാര്‍ലമെന്റിന്റെ ഇരു സഭകള്‍ക്കും മുമ്പാകെ വെക്കുക എന്നതാണ് രീതി. മേശമേല്‍ വെക്കുക എന്നാണ് ഈ കീഴ്‌വഴക്കം അറിയപ്പെടുന്നത്. മേശപ്പുറത്തു വെക്കുന്ന സാമ്പത്തിക സര്‍വ്വേയില്‍ സര്‍ക്കാര്‍ പ്രതിപാദിക്കുന്നത് കഴിഞ്ഞ ഒരു വര്‍ഷം രാജ്യത്തിലുണ്ടായ സാമ്പത്തിക വളര്‍ച്ചയാണ്. കഴിഞ്ഞ ബജറ്റിനു ശേഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയാണ് ഇതിലുണ്ടാവുക.

 ബജറ്റ് അവതരണം

ബജറ്റ് അവതരണം

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ് രേഖ തയ്യാറാക്കുന്നത്. ഈ രേഖ മാനദണ്ഡമാക്കിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ലോക്‌സഭയുടെ ഇരുസഭകളും ബജറ്റിനു മുന്നോടിയായി വിളിച്ചുചേര്‍ക്കും. ജൂലൈ 5 ന് 11 മണിയോടെയാണ് ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കും. 2017 മുതല്‍ റെയില്‍വെ ബജറ്റും പൊതു ബജറ്റിന് ഒപ്പമാണ് അവതരിപ്പിച്ചു വരുന്നത്. അതിനു മുമ്പ് പദ്ധതി വിഹിതം കണ്ടെത്താനായി റെയില്‍വെക്ക് പ്രത്യേകം ബജറ്റായിരുന്നു .

പദ്ധതികള്‍, പ്രതീക്ഷകള്‍

പദ്ധതികള്‍, പ്രതീക്ഷകള്‍

പീയുഷ് ഗോയല്‍ പ്രഖ്യാപിച്ച ഇടക്കാല ബജറ്റില്‍ നിന്നും കാര്യമായ മറ്റങ്ങള്‍ പുതിയ ബജറ്റില്‍ പ്രതീക്ഷിക്കേണ്ടതില്ല എന്നതാണ് വസ്തുത. കരുതല്‍ ബജറ്റാണ് ലക്ഷ്യമെന്ന സന്ദേശം ഇടക്കാല ബജറ്റിലൂടെ ഗോയല്‍ വ്യക്തമാക്കിയിരുന്നു. എങ്കില്‍പ്പോലും അടിയന്തര സഹായം ആവശ്യമുളള ദുര്‍ബല മേഖലയെ ശക്തിപ്പെടുത്താനുളള തീരുമാനങ്ങള്‍ നിര്‍മ്മലാ സീതാരാമന്റെ ബജറ്റില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ഇന്‍കം ടാക്‌സ് നിയമങ്ങള്‍ ഇളവു ചെയ്യണമെന്ന നികുതിദായകരുടെ ദീര്‍ഘകാല ആവശ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്തു തീരുമാനം ഉണ്ടാവും എന്നതും ശ്രദ്ധേയമാണ്.

ഇളവുകൾ

ഇളവുകൾ

ഇന്‍കം ടാക്‌സ് നിയമത്തിന്റെ 80 സി പ്രകാരം നികുതി ആനുകൂല്യത്തിനുളള പരിധി സര്‍ക്കാര്‍ ഉയര്‍ത്തി നിശ്ഛയിച്ചിരുന്നു. ഇത് ഗൃഹവായ്പ്പ എടുത്തിട്ടുളളവര്‍ക്ക് സഹായകരമാണ്. ഒരാള്‍ ആദ്യമായി വീട് വാങ്ങുമ്പോള്‍ നികുതി ഇളവ് നല്‍കുന്ന കാര്യം പുതിയ ബജറ്റില്‍ പരിഗണിക്കാനാണ് സാധ്യത. രാജ്യത്തെ കാര്‍ഷിക മേഖലയെ സഹായിക്കുന്ന നിര്‍ദ്ദേശങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നു. എങ്കിലും, സര്‍ക്കാരിന്റെ സാമ്പത്തിക മിച്ചം പിടിത്ത നയം കാരണം എത്രത്തോളം ജനപ്രിയമാകാന്‍ സാധ്യതയുണ്ട് പുതിയ ബജറ്റ് എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്.

English summary
Budget on July 5: Important points to remember
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X