രാഹുല്‍ തന്റെ അടുത്തിരുന്നാല്‍ മതിയെന്ന് സോണിയാ ഗാന്ധി
ദില്ലി: പാര്‍ലമെന്റില്‍ ഉറങ്ങുന്ന ചിത്രങ്ങള്‍ ചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയോട് തന്റെ അടുത്തിരുന്നാല്‍ മതിയെന്ന് സോണിയാ ഗാന്ധി നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍. വിലക്കയറ്റത്തെ കുറിച്ച് പാര്‍ലമെന്റില്‍ ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നിതിനിടെയായിരുന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും അമേത്തിയിലെ എം പിയുമായ രാഹുല്‍ ഗാന്ധിയുടെ ഉറക്കം. പാര്‍ലമെന്റില്‍ രാഹുല്‍ ഉറങ്ങുന്ന ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായിരുന്നു.
തൊട്ടടുത്ത ദിവസം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പൊതു ബജറ്റ് അവതരിപ്പിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഏറ്റവും മുന്നിലെ നിരയിലാണ് ഇരുന്നത്. അതുവരെ പാര്‍ലമെന്റ് സെക്ഷനുകളില്‍ രാഹുല്‍ പിന്‍നിരയിലാണ് ഇരിക്കാറുണ്ടായിരുന്നത്. സോണിയാ ഗാന്ധി പറഞ്ഞത് അനുസരിച്ചാണത്രെ രാഹുല്‍ ഗാന്ധി മുന്‍നിരയിലേക്ക് ഇരിപ്പ് മാറ്റിയത്.

ബജറ്റ് പ്രസംഗത്തിനിടെ അഞ്ച് മിനുട്ട് ഇടവേള ഉണ്ടായിരുന്നു. ഈ ഇടവേള സമയത്താണ് തന്റെ അടുത്തുവന്നിരിക്കാന്‍ രാഹുല്‍ ഗാന്ധിയോട് സോണിയ ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സീറ്റ് മാറിയതില്‍ രാഹുല്‍ കുറച്ചുനേരം അസ്വസ്ഥനായി കാണപ്പെട്ടു എന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അരുണ്‍ ജെയ്റ്റ്ലി ബജറ്റ് പ്രസംഗം തുടരുമ്പോള്‍ രാഹുല്‍ നോട്ടുകള്‍ കുറിച്ചെടുക്കുന്നതും സോണിയാ ഗാന്ധിയോട് സംസാരിക്കുന്നതും കാണാമായിരുന്നു.
ഭാവി പ്രധാനമന്ത്രിയായി കരുതപ്പെട്ടിരുന്ന രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉറങ്ങുന്ന രംഗങ്ങള്‍ ഓണ്‍ലൈന്‍ ലോകത്തും പുറത്തും വലിയ ചര്‍ച്ചയായി. കോണ്‍ഗ്രസ് കഴിഞ്ഞ പത്ത് വര്‍ഷമായി ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ് എന്നായിരുന്നു ബി ജെ പി നേതാവ് ഷാനവാസ് ഹുസൈന് പറഞ്ഞത്. അതേസമയം ലോകകപ്പ് ഫുട്ബോള്‍ കണ്ട് രാത്രി ഉറക്കമൊഴിഞ്ഞത് കൊണ്ടാണ് രാഹുല്‍ ഗാന്ധി ഉറങ്ങിപ്പോയത് എന്നാണ് ഓണ്‍ലൈനിലെ കളിയാക്കല്‍.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications