കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ അഹമ്മദിന്റെ മരണം; ബജറ്റ് മാറ്റുമെന്ന് സൂചന, മാറ്റിവെക്കണമെന്ന് ലോകസഭ സെക്രട്ടേറിയേറ്റ്

ഫെബ്രുവരി 28 ന് ബജറ്റ് അവതരിപ്പിക്കുന്ന പതിവില്‍ നിന്ന് മാറി നേരത്തെ ബജറ്റ് അവതരിപ്പിക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയത്. ഇടയിലാണ്‌ ഒട്ടും പ്രതീക്ഷിക്കാതം ഇ അഹമ്മദ് ഓര്‍

  • By Akshay
Google Oneindia Malayalam News

ദില്ലി: ഇ അഹമ്മദിന്റെ നിര്യാണം ബജറ്റ് അവതരണത്തെ ബാധിച്ചേക്കും. ഇന്ത്യയുടെ ചരിത്രത്തിലാദ്യാമിയി ഫെബ്രുവരി ഒന്നിന് ദേശീയ ബജറ്റ് അവതരിപ്പിക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ നീക്കത്തെ ഇ അഹമ്മദിന്റഎ നിര്യാണം ബാധിച്ചേക്കുമെന്നാണ് സൂചന. ബജറ്റ് അവതരണം വ്യാഴാഴ്ചത്തേക്ക് മാറ്റാന്‍ സാധ്യതയുണഅടെന്നാണ് റിപ്പോര്‍ട്ട്

ഫെബ്രുവരി 28 ന് ബജറ്റ് അവതരിപ്പിക്കുന്ന പതിവില്‍ നിന്ന് മാറി നേരത്തെ ബജറ്റ് അവതരിപ്പിക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയത്. ഇടയിലാണ്‌ ഒട്ടും പ്രതീക്ഷിക്കാതം ഇ അഹമ്മദ് ഓര്‍മ്മയായത്. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടന്നുകൊണ്ടിരിക്കെ രാവിലെ 11.30നു പാര്‍ലമെന്റില്‍ കുഴഞ്ഞു വീണ അഹമ്മദിനെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

E Ahammed

പിന്നീട് പുലര്‍ച്ചെ 2.15ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഫെബ്രുവരി 26 ന് അവതരിപ്പിക്കുന്ന പതിവ് വിട്ട് കേന്ദ്ര ബജറ്റിന്റെ ഭാഗമായി റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്ന കാര്യവും ഇത്തവണയുണ്ട്. ബജറ്റ് അവതരിപ്പിച്ച ശേഷം ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ പിരിയുക, ഇ അഹമ്മദ് അംഗമല്ലാത്ത രാജ്യസഭ സാധാരണ പോലെ പ്രവര്‍ത്തിക്കാവുന്നതിനാല്‍ അഹമ്മദിന് അനുശോചനം രേഖപ്പെടുത്തിയ ലോക്‌സഭ പിരിഞ്ഞ ശേഷം ദേശീയ ബജറ്റ് രാജ്യസഭയില്‍ അവതരിപ്പിക്കുക തുടങ്ങിയ സാധ്യതകളുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈ 18ന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ അന്തരിച്ച മധ്യപ്രദേശില്‍ നിന്നുളള ബിജെപി അംഗം ദല്‍പത് സിങ് പരാസ്‌തെയ്ക്ക് അനുശോചനം രേഖപ്പെടുത്തി പാര്‍ലമെന്റ് പിരിയുകയായിരുന്നു. ജൂണ്‍ ഒന്നിനാണ് ദല്‍പത് സിങ് പരാസ്‌തെ അന്തരിച്ചത്. ഇത് പരിഗണിച്ചാല്‍ അഹമ്മദിന് ആദരവ് രേഖപ്പെടുത്തി ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞേക്കും. ബജറ്റ് മാറ്റിവെക്കണമെന്ന് ലോകസഭ സെക്രട്ടേറിയേറ്റ് പറഞ്ഞു.

English summary
Budget presentation uncertain after sitting MP E Ahammed's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X