കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാച്ചാജിയും ഗാന്ധിജിയും 'ഔട്ട്'; ആഎസ്എസും ബിജെപിയും 'ഇന്‍'

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, തൊഴിലുറപ്പ് അടക്കമുള്ള വിവിധ പദ്ധതികളിലും കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ വെട്ടിനിരത്തിയാണ് ബി ജെ പി തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നത്. ഗാന്ധി - നെഹ്‌റു കുടുംബക്കാരായ നേതാക്കള്‍ക്കെല്ലാം വിവിധ പദ്ധതികളില്‍ സ്ഥാനഭ്രംശം സംഭവിക്കും. പകരം ആര്‍ എസ് എസിന്റെയും ബി ജെ പിയുടേയും നേതാക്കള്‍ വരും.

തൊഴിലുഴപ്പ് പദ്ധതി എന്ന് ചീത്തപ്പേര് കേള്‍പ്പിച്ച തൊഴിലുറപ്പ് പദ്ധതി രാഷ്ട്രപിതാവിന്റെ പേരില്‍ നിന്നും മാറും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ശ്യാമപ്രസാദ് മുഖര്‍ജി തൊഴിലുറപ്പ് യോജനയാകും. ബി ജെ പിയുടെ ആദ്യരൂപമായ ജനസംഖത്തിന്റെ സ്ഥാപക നേതാവാണ് ശ്യാമപ്രസാദ് മുഖര്‍ജി. നെഹ്‌റു മന്ത്രിസഭയില്‍ അംഗവുമായിരുന്നു മുഖര്‍ജി. തൊഴിലുറപ്പ് പദ്ധതി പൂട്ടിക്കെട്ടി, കെട്ടിലും മട്ടിലും മാറ്റം വരുത്തിയാണ് യോജനയാകുന്നത്.

modi

തൊഴിലുറപ്പ് പദ്ധതി മാത്രമല്ല, രാജീവ് ഗാന്ധിയുടെ പേരിലുള്ള റോഡ് വികസന പദ്ധതിയും ശ്യമപ്രസാദ് മുഖര്‍ജിയുടെ പേരില്‍ അറിയപ്പെടും. ആയിരം കോടിയാണ് പദ്ധതിവിഹിതമായി മാറ്റിവെച്ചിരിക്കുന്നത്. ജനസംഘത്തിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയും ആര്‍ എസ് എസ് നേതാവുമായ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ പേരിലാണ് 500 കോടി രൂപയുടെ വൈദ്യുത പദ്ധതി നടപ്പിലാകുക.

കോണ്‍ഗ്രസുകാരെ പൂര്‍ണമായും ഒഴിവാക്കി എന്ന് പറഞ്ഞുകൂട. പടുകൂറ്റന്‍ പ്രതിമ, വിദ്യാഭ്യാസ കേന്ദ്രം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയ പദ്ധതികള്‍ സര്‍ദ്ദാര്‍ പട്ടേലിന്റെ പേരില്‍ വരുന്നുണ്ട്. മദന്‍ മോഹന്‍ മാളവ്യയുടെ പേരില്‍ അധ്യാപക പരിശീലന പദ്ധതി, ലോക്മായക് ജയപ്രകാശ് നാരായണിന്റെ പേരില്‍ പദ്ധതി തുടങ്ങിയവയും ബജറ്റിലുണ്ട്. ഇന്ദിരാ വികാസ് പത്ര മാറ്റി കിസാന്‍ വികാസ് പത്രയാകും.

English summary
RSS, BJP leaders get schemes named after them in Narendra Modi Government's first budget.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X