കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരത്തിനിടെ പാര്‍ലമെന്റില്‍ ഇന്ന് ബജറ്റ് സമ്മേളനം, 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കും!

Google Oneindia Malayalam News

ദില്ലി: രാജ്യ തലസ്ഥാനം കര്‍ഷക സമരത്തില്‍ മുങ്ങി നില്‍ക്കുന്ന സമയത്ത് പാര്‍ലമെന്റില്‍ ഇന്ന് ബജറ്റ് സമ്മേളനം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. ബജറ്റ് സമ്മേളനം കേന്ദ്ര സര്‍ക്കാരിന് കനത്ത വെല്ലുവിളി കൂടിയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബജറ്റ് സമ്മേളനം ബഹിഷ്‌കരിക്കും. അതേസമയം സര്‍ക്കാര്‍ ഇവരുമായി അനുനയ നീക്കത്തിനും ശ്രമിക്കുന്നുണ്ട്. പ്രതിപക്ഷത്തോട് പാര്‍ലമെന്റിലേക്ക് വരാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കര്‍ഷകര സമരത്തെ കുറിച്ചും കര്‍ഷക സമരത്തെ കുറിച്ചും ചര്‍ച്ചകള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷം അനുനയത്തിന് തയ്യാറല്ല.

1

19 പ്രതിപക്ഷ പാര്‍ട്ടികളാണ് ബജറ്റ് സമ്മേളനം ബഹിഷ്‌കരിക്കുന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം അടക്കം പ്രതിപക്ഷം ബഹിഷ്‌കരിക്കും. അതേസമയം മുന്‍ എന്‍ഡിഎ കക്ഷിയായ ശിരോമണി അകാലിദളും പ്രസംഗം ബഹിഷ്‌കരിക്കും. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പാര്‍ലമെന്റ് നടപടികളുമായി സഹകരിക്കില്ലെന്നാണ് പ്രതിക്ഷ നിലപാട്. രണ്ടുമാസത്തില്‍ അധികം നീണ്ടുനില്‍ക്കുന്ന ബജറ്റ് സമ്മേളത്തിന് തുടക്കം കുറിക്കുമ്പോള്‍ പ്രതിപക്ഷമില്ലാത്തത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമരത്തെ തകര്‍ക്കാനുള്ള കേന്ദ്ര ശ്രമത്തെ കുറിച്ച് ഉന്നത തല അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം സാമ്പത്തിക സര്‍വേയും ഇന്ന് അവതരിപ്പിക്കും. രണ്ട് ഘട്ടങ്ങൡലായിട്ടാണ് ബജറ്റ് സമ്മേളനം നടക്കുക. ജനുവരി 29 മുതല്‍ ഫെബ്രുവരി 15 വരെ ആദ്യ ഘട്ടവും, മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെ രണ്ടാം ഘട്ടവും നടക്കും. 33 സിറ്റിംഗാണ് മൊത്തം ഉള്ളത്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനം വളര്‍ച്ചയുണ്ടാവുമെന്ന് സാമ്പത്തിക സര്‍വേയില്‍ പ്രഖ്യാപനമുണ്ടായേക്കും. റിയല്‍ എസ്റ്റേറ്റ്, സ്റ്റീല്‍ മേഖലകളില്‍ അടക്കം മികച്ച വളര്‍ച്ച നേടാനാവുമെന്നും സര്‍വേയില്‍ പ്രതീക്ഷിക്കാം. അതേസമയം ബജറ്റ് കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായി എല്ലാ ബജറ്റ് രേഖകളും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും.

Recommended Video

cmsvideo
Krishnakumar criticize farmers

ബിഎസ്പി കൂടി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ മൊത്തം 19 പാര്‍ട്ടികളാണ് പാര്‍ലമെന്റ് ബഹിഷ്‌കരിക്കുക. ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജിയും പ്രതിപക്ഷം ആവശ്യപ്പെടും. പ്രധാനമന്ത്രിയുടെ പ്രസ്താവന ബജറ്റ് സമ്മേളനത്തിന് മുമ്പുണ്ടാവും. അതേസമയം ബജറ്റ് അവതരണത്തില്‍ ഉടനീളം പ്രതിഷേധിക്കാന്‍ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. അക്രമം ചൂണ്ടിക്കാണിച്ച് പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമം. രാഷ്ട്രപതി രാഷ്ട്രീയത്തിന് അതീതമായത് കൊണ്ട് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും സഭയിലേക്ക് വരണമെന്നും, എതിര്‍പ്പുകള്‍ അവിടെ അറിയിക്കാമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

English summary
budget session 2021 will start today, 19 opposition parties will boycott
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X