കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യില്ല; പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി

Google Oneindia Malayalam News

ദില്ലി: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ രാജ്യസഭയില്‍ പ്രത്യേകം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്. രാജ്യസഭ നേരത്തെ ഫെബ്രുവരി 15വരെ ആദ്യഘട്ടത്തില്‍ ചേരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് വെട്ടിച്ചുരുക്കി 13 വരെ മതിയെന്ന് ഇന്ന് തീരുമാനിച്ചു. വിവിധ മന്ത്രാലയങ്ങള്‍ക്ക് ബജറ്റില്‍ അനുമതി നല്‍കിയ തുകകള്‍ പരിശോധിക്കുന്നതിനും മറ്റുമായി പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റികള്‍ക്ക് സമയം കണ്ടെത്തുന്നതിനാണ് രാജ്യസഭ പിരിയുന്നത് രണ്ടു ദിവസം നേരത്തെയാക്കിയത്.

v

കര്‍ഷകര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പ്രത്യേകം ചര്‍ച്ച ചെയ്യണമെന്ന് വെങ്കയ്യ നായിഡു വിളിച്ച യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട അടുത്ത നീക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ചൊവ്വാഴ്ച കര്‍ഷകരുടെ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. അനുമതി ലഭിച്ചില്ലെങ്കില്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോകും.

ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ എല്ലാ സംശയങ്ങളും ദൂരീകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി മൂന്ന് മുതല്‍ നന്ദി പ്രമേയ ചര്‍ച്ച രാജ്യസഭയില്‍ ആരംഭിക്കും. ഫെബ്രുവരി എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. ഫെബ്രുവരി രണ്ടിന് ചില ബില്ലുകള്‍ പാസാക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. മൂന്ന് ബില്ലുകളാണ് ഇതുവരെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ബജറ്റ് ചര്‍ച്ച ഫെബ്രുവരി 9ന് ആരംഭിക്കും.

കല്‍പ്പറ്റ മുസ്ലിം ലീഗിനില്ല; കോണ്‍ഗ്രസ് തന്നെ എന്ന് മുല്ലപ്പള്ളി, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റെഡി, 100 സീറ്റ്കല്‍പ്പറ്റ മുസ്ലിം ലീഗിനില്ല; കോണ്‍ഗ്രസ് തന്നെ എന്ന് മുല്ലപ്പള്ളി, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റെഡി, 100 സീറ്റ്

English summary
Budget Session: Centre rejects Opposition's demand over discussion on farmers' issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X