കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് സെഷന്‍ ജനുവരി 31ന് ആരംഭിക്കും.... അവസാന ബജറ്റിനൊരുങ്ങി മോദി സര്‍ക്കാര്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
അവസാന ബജറ്റിനൊരുങ്ങി മോദി സര്‍ക്കാര്‍ | Oneindia Malayalam

ദില്ലി: പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്‍ ജനുവരി 31 ആരംഭിക്കും. മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് സെഷല്‍ കൂടിയാണ് ഇത്. ഫെബ്രുവരി 13നാണ് സെഷന്‍ അവസാനിക്കുന്നത്. അതേസമയം സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് മുമ്പായി ഇടക്കാല ബജറ്റ് അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിക്കുമെന്നാണ് സൂചന. രാഷ്ട്രീയ കാര്യ കമ്മിറ്റി അധ്യക്ഷനായ രാജ്‌നാഥ് സിംഗ് ബജറ്റിന്റെ ദിവസം തീരുമാനിക്കാന്‍ യോഗം ചേരുന്നുണ്ട്. അതേസമയം രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിച്ച് വിട്ടതിന് ശേഷം ബജറ്റ് ഉണ്ടാവാന്‍ സാധ്യതയുള്ളു. ശീതകാല സെഷനിന്റെ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് നല്‍കുകയും വേണം.

1

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളെയും ജനുവരി 31ന് അഭിസംബോധന ചെയ്യും. സാമ്പത്തിക സര്‍വേയും ഈ ദിവസം സമര്‍പ്പിക്കും. സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക നേട്ടങ്ങള്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാകും. ഏപ്രില്‍-മെയ് മാസത്തില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ബജറ്റ് സെഷന്‍ ഒരു ഘട്ടത്തില്‍ തന്നെ നടത്തും. സാധാരണ രണ്ടു ഘട്ടമായിട്ടാണ് നടത്താറുള്ളത്. ജനുവരി ഒന്‍പതിനാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിക്കാറുള്ളത്. എന്നാല്‍ സാമ്പത്തിക സംവരണ ബില്ലിലെ ഭേദഗതി ഉള്ളതിനാല്‍ ഇത് ഒരു ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്. രാജ്യസഭയിലാണ് ഇത് പരിഗണിക്കുന്നത്. അതേസമയം ലോക്‌സഭയുടെ കാലാവധി അവസാനിച്ചിരിക്കുകയാണ്.

കര്‍ഷക പ്രഖ്യാപനങ്ങളുമായി രാഹുല്‍ ഗാന്ധി.... കര്‍ഷകര്‍ക്കുള്ള വൈദ്യുത നിരക്ക് വര്‍ധിപ്പിക്കില്ല!കര്‍ഷക പ്രഖ്യാപനങ്ങളുമായി രാഹുല്‍ ഗാന്ധി.... കര്‍ഷകര്‍ക്കുള്ള വൈദ്യുത നിരക്ക് വര്‍ധിപ്പിക്കില്ല!

കോണ്‍ഗ്രസിനെ ഒതുക്കാന്‍ അഖിലേഷ് യാദവിന്റെ നീക്കം.... ആര്‍എല്‍ഡിയുമായി രഹസ്യ കൂടിക്കാഴ്ച്ച!!കോണ്‍ഗ്രസിനെ ഒതുക്കാന്‍ അഖിലേഷ് യാദവിന്റെ നീക്കം.... ആര്‍എല്‍ഡിയുമായി രഹസ്യ കൂടിക്കാഴ്ച്ച!!

English summary
budget session likely from January 31 to February 13
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X