കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് സമ്മേളനം; നരേന്ദ്ര മോദി സര്‍വകക്ഷി യോഗം വിളിച്ചേക്കും, സ്പീക്കര്‍ക്ക് പുറമെ പുതിയ നീക്കം

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഭംഗിയായി നടത്തുന്നതിന് പ്രതിപക്ഷത്തിന്റെ സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷി യോഗം വിളിച്ചേക്കും. ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ പാര്‍ട്ടിയുടെയും പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പ്രതിപക്ഷം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സാഹചര്യത്തില്‍കൂടിയാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍.

n

ബജറ്റ് സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ലോക്‌സഭാ സ്പീക്കര്‍ സഭയിലെ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. സഭയുടെ അന്തസിന് നിരക്കാത്ത ഒന്നുമുണ്ടാകരുത് എന്ന് നേതാക്കളോട് സ്പീക്കര്‍ ഓം ബിര്‍ള ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെയാണ് മോദി ഇന്ന് യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയത്. അന്ന് പ്രതിപക്ഷത്തിന്റെ ഭേദഗതി അംഗീകരിച്ചിരുന്നില്ല. മാത്രമല്ല, പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ സഭയില്‍ നിന്ന് പുറത്താക്കിയ ശേഷമായിരുന്നു ബില്ല് പാസാക്കിയത്.

മല്‍സരിക്കുമോ എന്ന് ചോദിച്ചാല്‍ ടി സിദ്ദിഖിന്റെ മറുപടി ഇങ്ങനെ; പിണറായിക്കെതിരായാലും റെഡി എന്ന് ഷമമല്‍സരിക്കുമോ എന്ന് ചോദിച്ചാല്‍ ടി സിദ്ദിഖിന്റെ മറുപടി ഇങ്ങനെ; പിണറായിക്കെതിരായാലും റെഡി എന്ന് ഷമ

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനമായ വെള്ളിയാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. സമരത്തിലുള്ള കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ഇത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ 17 പാര്‍ട്ടികളാണ് ബഹിഷ്‌കരിച്ചത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇന്ന് മോദിയുടെ യോഗം നടക്കാന്‍ പോകുന്നത്. കോണ്‍ഗ്രസ്, എന്‍സിപി, നാഷണല്‍ കോണ്‍ഫറന്‍സ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി, സിപിഐ, സിപിഎം, എഎപി, മുസ്ലിം ലീഗ്, ആര്‍എസ്പി, പിഡിപി, എംഡിഎംകെ, കേരള കോണ്‍ഗ്രസ് എം, എഐയുഡിഎഫ് എന്നീ കക്ഷികളാണ് സഭ ബഹിഷ്‌കരിച്ചത്.

90 ശതമാനം പ്രവര്‍ത്തകരും തനിക്കൊപ്പം; കോണ്‍ഗ്രസ് പ്രസിഡന്റാകേണ്ടതായിരുന്നു- കെ സുധാകരന്‍ പറയുന്നു90 ശതമാനം പ്രവര്‍ത്തകരും തനിക്കൊപ്പം; കോണ്‍ഗ്രസ് പ്രസിഡന്റാകേണ്ടതായിരുന്നു- കെ സുധാകരന്‍ പറയുന്നു

Recommended Video

cmsvideo
ഫാസിസ്റ്റ് മോദിക്ക് ഹാലിളകിയാല്‍ ഇതിനപ്പുറം ചെയ്യും

English summary
Budget Session: Prime Minister Narendra Modi to preside All-party Meet today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X