പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ചൊവ്വാഴ്ച; സഭ പ്രക്ഷുബ്ധമാകാന്‍ സാധ്യത
ദില്ലി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കും. ജെഎന്‍യു സമരവും ദളിത് വിദ്യാര്‍ഥി രോഹിത് വെമൂലയുടെ ആത്മഹത്യയും രാജ്യസഭയിലും ലോകസഭയിലും ചര്‍ച്ചയാകും. പത്താന്‍കോട് തീവ്രവാദി അക്രമണവും പാകിസ്ഥാനുമായുള്ള കൈകോര്‍ക്കലും ഇരു സഭകളെയും പ്രക്ഷുബ്ധമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി 16ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി യോഗം ചേര്‍ന്നിരുന്നു. പാര്‍ലമെന്റിന്റെ സുഖമമായ നടത്തിപ്പിനു വേണ്ടി പാര്‍ലമെന്ററി കാര്യമന്ത്രി എം വെങ്കയ്യ നായിഡു ഫെബ്രുവരി 22 ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്.

ലോകസഭ സ്പീക്കര്‍ സുമിത്ര മഹാജനും അതേ ദിവസം എല്ലാ പാര്‍ട്ടി നേതാക്കളുടെയും അഭിപ്രായം ആരായും. സഭ ചേരുന്നതിന്റെ തലേദിവസം സോണിയാഗാന്ധി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി വിളിച്ചു ചേര്‍ക്കും. ബജറ്റ് സമ്മേളനത്തില്‍ കൈകൊള്ളേണ്ട നിലപാടുകള്‍ യോഗത്തില്‍ തീരുമാനിക്കും.
ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി ആയിരുന്ന രോഹിത് വെമൂല ആത്മഹത്യ ചെയ്തതില്‍ എബിവിപിയും ബിജെപിയും പ്രതിരോധത്തിലായിരുന്നു. ഈ വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും എന്നത് ഉറപ്പാണ്.
അതുപോലെതന്നെ ജനുവരിയില്‍ പത്താന്‍കോട് എയര്‍ഫോര്‍സ് സ്‌റ്റേഷനിലുണ്ടായ ഭീകരാക്രമണവും ഏറ്റവും ഒടുവിലായുണ്ടായ ജെഎന്‍യു വിഷയവും സഭയെ പ്രക്ഷുബ്ധമാക്കും.












Click it and Unblock the Notifications