Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബജറ്റിൽ ഈ 7 കാര്യങ്ങൾ ഉൾപ്പെടുത്തണം'; മധ്യവർഗ- പ്രകടനപത്രിക പുറത്തിറക്കി കെജ്രിവാൾ

ഡൽഹിയിൽ മധ്യവർഗത്തെ ലക്ഷ്യം വെച്ചുള്ള പ്രകടന പത്രിക പുറത്തിറക്കി ആം ആദ്മി ചെയർമാർ അരവിന്ദ് കെജ്രിവാൾ. കേന്ദ്ര ബജറ്റ് മധ്യവർഗത്തിന് സമർപ്പിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. ഇന്ത്യയുടെ യഥാർത്ഥ 'സൂപ്പർ പവറായ' മധ്യവർഗത്തെ തിരിച്ചറിയണം. തെരുവുകൾ മുതൽ പാർലമെൻ്റ് വരെ ഇടത്തരക്കാരുടെ ശബ്ദമായി ആം ആദ്മി പ്രവർത്തിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്താൻ 7 ആവശ്യങ്ങളും കെജ്രിവാൾ ഉന്നയിച്ചു.വിദ്യാഭ്യാസം, ആരോഗ്യം, നികുതി ഇളവ്, പെൻഷൻ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ഉയർത്തിയത്.

ബജറ്റിൽ വിദ്യാഭ്യാസത്തിനുള്ള വിഹിതം രണ്ട് ശതമാനത്തിൽ നിന്നും 10 ശതമാനമാക്കി വർധിപ്പിക്കണം. സ്വകാര്യ സ്കൂളുകളുടെ ഫീസ് നിയന്ത്രിക്കാൻ ഇടപെടൽ ഉണ്ടാകണം. ഉന്നത വിദ്യാഭ്യാസത്തിന് സബ്‌സിഡിയും സ്‌കോളർഷിപ്പും നൽകണം. ആരോഗ്യ ബജറ്റ് 10 ശതമാനമായി ഉയർത്തണം, ആരോഗ്യ ഇൻഷുറൻസിൽ നിന്ന് നികുതി ഒഴിവാക്കണം', കെജ്രിവാൾ ആവശ്യപ്പെട്ടു.

kej-1

ആദായനികുതി ഇളവ് പരിധി ഇപ്പോഴുള്ള 7 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി ഉയർത്തണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. അവശ്യവസ്തുക്കളിൽ നിന്ന് ചരക്ക് സേവന നികുതി (ജിഎസ്ടി) നീക്കം ചെയ്യണം. മുതിർന്ന പൗരന്മാർക്ക് വിരമിക്കൽ പദ്ധതിയും മികച്ച പെൻഷൻ പദ്ധതിയും പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം. രാജ്യത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും മുതിർന്ന പൗരൻമാർ്ക്ക് ചികിത്സ ഉറപ്പാക്കണം. മുതിർന്ന പൗരന്മാർക്ക് റെയിൽവേ യാത്രയിൽ 50 ശതമാനം ഇളവ് അനുവദിക്കണം', കെജ്രിവാൾ തന്റെ ആവശ്യങ്ങൾ വിശദീകരിച്ചു.

അതേസമയം സർക്കാരിന്റെ നികുതി നയങ്ങളേയും കെജ്രിവാൾ രൂക്ഷമായി വിമർശിച്ചു. 'ടാക്സ് ടെററിസം' ആണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സാധാരണ നിലയിൽ ജീവിച്ചിരിക്കുമ്പോഴാണ് ആളുകൾ നികുതി അടക്കുക. എന്നാൽ മരിച്ച് കഴിഞ്ഞും നികുതി അടക്കേണ്ട അവസ്ഥയാണ്. ഇത്തരത്തിൽ ടാക്സ് ടെററിസം നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരാൾ എങ്ങനെയാണ് തങ്ങളുടെ സ്വപ്നത്തിന് പിന്നാലെ പോകുകയെന്ന് കെജ്രിവാൾ ചോദിച്ചു.

വിവാഹിതരായ ദമ്പതികളെ സംബന്ധിച്ച് കുടുംബാസൂത്രണം എന്നത് ഒരു സാമ്പത്തിക തീരുമാനം കൂടി ആയി മാറിയിരിക്കുകയാണ്. ഇതൊക്കെ കാരണം പലരും ഇന്ന് രാജ്യം വിടുന്നു. 2020െ കണക്ക് പ്രകാരം ഏകദേശം 85,000 ഇന്ത്യക്കാരാണ് വിദേശത്തേക്ക് ചേക്കേറിയത്. രാജ്യത്തെ സംബന്ധിച്ച് വലിയ ദുഃഖകരമായ കാര്യമാണ്', കെജ്രിവാൾ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+