Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റില്‍ കര്‍ഷകര്‍ക്ക് അനുകൂലമായി നിരവധി പ്രഖാപനങ്ങള്‍; വായ്പ നല്‍കാന്‍ 10 കോടി നീക്കി വെക്കും

ക്ഷീര വികസന പദ്ധതികള്‍ക്ക് 8000 കോടി ബജറ്റില്‍ വിലയിരുത്തി. കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ സ്ഥാപിക്കുംമെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: കേന്ദ്ര ബജറ്റില്‍ കര്‍ഷകര്‍ക്ക് അനുകൂലമായി നിരവധി പ്രഖ്യാപനങ്ങള്‍. കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിച്ചെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കര്‍ഷകര്‍ക്കുള്ള ലാഭം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്ത് ലക്ഷം കോടി കര്‍ഷ്‌കര്‍ക്ക് വായ്പ നല്‍കാന്‍ നീക്കിവയ്ക്കും. കാര്‍ഷിക രംഗത്ത് 4.1 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു. കാര്‍ഷിക വായ്പാ വിതരണം കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷീര വികസന പദ്ധതികള്‍ക്ക് 8000 കോടി ബജറ്റില്‍ വിലയിരുത്തി. കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ സ്ഥാപിക്കുംമെന്നും അദ്ദേഹം പറഞ്ഞു.

ഇ അഹമ്മദ് എംപിയുടെ നിര്യാണത്തെ തുടര്‍ന്ന് ബജറ്റ് അവതരിപ്പിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റ് അവതരണത്തിന് ലോകസഭ സ്പീക്കര്‍ അനുമതി നല്‍കിയതോടെ പതിനൊന്ന് മണിക്ക് തന്നെ ബജറ്റ് അവതരണം ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+