കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹലോ ഹലോ... മൊബൈൽ ഫോണിന് വിലകൂടും! അഞ്ച് ശതമാനം നികുതി വർദ്ധിപ്പിച്ചു...

നേരത്തെ 15% ഉണ്ടായിരുന്ന കസ്റ്റംസ് നികുതി 20% ആയാണ് വർദ്ധിപ്പിച്ചത്.

Google Oneindia Malayalam News

ദില്ലി: ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഫോണുകൾക്ക് വിലകൂടും. വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഫോണുകൾക്ക് അഞ്ച് ശതമാനം നികുതി വർദ്ധിപ്പിച്ചു. നേരത്തെ 15% ഉണ്ടായിരുന്ന കസ്റ്റംസ് നികുതി 20% ആയാണ് വർദ്ധിപ്പിച്ചത്.

mobilephone

ഇന്ത്യയിൽ നിർമ്മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന മൊബൈൽ ഫോണുകൾക്കും 20% നികുതി നൽകണംകസ്റ്റംസ് നികുതി വർദ്ധിപ്പിച്ചതോടെ മൊബൈൽ ഫോണുകൾക്ക് കുത്തനെ വില കൂടും. മിക്ക ജനപ്രിയ ബ്രാൻഡുകളുടെയും വിദേശരാജ്യങ്ങളിൽ നിർമ്മിച്ച മൊബൈൽ ഫോണുകളാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്.

അറ്റ്ലസ് രാമചന്ദ്രന് വെള്ളിയാഴ്ച നിർണ്ണായക ദിനം! പരാജയപ്പെട്ടാൽ ജയിലിൽ തന്നെ? ബിജെപിയുടെ നീക്കങ്ങൾ..അറ്റ്ലസ് രാമചന്ദ്രന് വെള്ളിയാഴ്ച നിർണ്ണായക ദിനം! പരാജയപ്പെട്ടാൽ ജയിലിൽ തന്നെ? ബിജെപിയുടെ നീക്കങ്ങൾ..

നടി അമലാപോളിനോട് അശ്ലീല സംഭാഷണവും അപമാനിക്കാൻ ശ്രമവും! വ്യവസായി പോലീസ് പിടിയിൽ..നടി അമലാപോളിനോട് അശ്ലീല സംഭാഷണവും അപമാനിക്കാൻ ശ്രമവും! വ്യവസായി പോലീസ് പിടിയിൽ..

ഇന്ത്യയിൽ നിർമ്മിക്കുന്ന മൊബൈൽ ഫോണുകൾക്ക് കസ്റ്റംസ് നികുതി വർദ്ധിപ്പിച്ചത് ബാധകമാകില്ല. അതിനാൽതന്നെ ഇന്ത്യൻ നിർമ്മിത മൊബൈൽ ഫോണുകൾക്ക് ഡിമാൻഡ് കൂടാനും സാദ്ധ്യതയുണ്ട്.

നരേന്ദ്രമോദി സർക്കാരിന്റെ അഞ്ചാം ബജറ്റിൽ നികുതി ഇളവുകൾ ലഭിക്കുന്ന ഇനങ്ങൾ വിപുലമാക്കിയിട്ടുണ്ട്. രാജ്യത്ത് വർദ്ധിച്ചുവരുന്ന ക്രിപ്റ്റോ കറൻസിയുടെ വിനിമയവും ഉപയോഗവും കർശനമായി തടയുമെന്നു ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

English summary
budget2018; custom duty on mobile phones increased.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X