കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോത്തിനെ കൊല്ലാനും സമ്മതിയ്ക്കില്ലെന്ന് ഹിന്ദു മഹാസഭ, ബീഫ് ഫ്രൈ ഓര്‍മയാകുമോ?

Google Oneindia Malayalam News

ദില്ലി: പശുവിനെ കൊല്ലുന്നതില്‍ മാത്രമേ പ്രശ്‌നമുള്ളൂ എന്നായിരുന്നു ഇതിവരെ ഹൈന്ദവ സംഘടനകള്‍ പറഞ്ഞിരുന്നത്. പോത്തിനെ കൊല്ലുന്നതിനോ പോത്തിറച്ചി തിന്നുന്നതിനോ ഇതുവരം പ്രശ്‌നങ്ങളൊന്നും കാര്യമായി ഉണ്ടായിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ ഹിന്ദു മഹാസഭ പറയുന്നത് പോത്തിനെ കൊല്ലാനും അനുവദിയ്ക്കില്ലെന്നാണ്. രാഷ്ട്രീയ ഗോരക്ഷാ സംഘുമായി ചേര്‍ന്നാണ് ഹിന്ദു മഹാസഭ ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നത്.

ആദ്യം കൈകൂപ്പി അഭ്യര്‍ത്ഥിയ്ക്കും. എന്നിട്ടും പിന്‍മാറിയില്ലെങ്കില്‍ 'കൈയ്യെടുക്കം' എന്നാണ് ഭീഷണി.

പോത്തിനേയും കൊല്ലരുത്

പോത്തിനേയും കൊല്ലരുത്

പശുവിനെ മാത്രമല്ല, പോത്തിനേയും കൊല്ലരുത് എന്നാണ് ഹിന്ദു മഹാസഭയുടെ രാഷ്ട്രീയ ഗോ രക്ഷാ സംഘും പറയുന്നത്. പശുവും കാളയും എറുമയും പോത്തും എല്ലാം ഒരു വിഭാഗത്തില്‍ പെടുന്നവയാണ് എന്നാണ് വാദം.

അറവുശാലകള്‍ പൂട്ടിയ്ക്കും

അറവുശാലകള്‍ പൂട്ടിയ്ക്കും

പശു, പോത്ത് ഹത്യ തടയുവാന്‍ രാജ്യത്തെ അറവുശാലകള്‍ പൂട്ടിയ്ക്കുക എന്നതാണ് പദ്ധതി. ഇതിനായി വലിയ പ്രക്ഷോഭം തന്നെയാണ് നടത്താനുദ്ദേശിയ്ക്കുന്നത്. നവംബര്‍ 22 ന് ഝാര്‍ഖണ്ഡില്‍ വച്ചാണ് സമരം തുടങ്ങുന്നത്.

കൈ കൂപ്പും, പിന്നെ

കൈ കൂപ്പും, പിന്നെ

ആദ്യ ഘട്ടത്തില്‍ അറവുശാലകളില്‍ ചെന്ന് കൈകൂപ്പിക്കൊണ്ട് അഭ്യര്‍ത്ഥിയ്ക്കും. അഭ്യര്‍ത്ഥന മാനിച്ചില്ലെങ്കില്‍ പിന്നെ 'കൈയ്യെടുക്കും' എന്നാണ് ഭീഷണി. ഹാഥ് ജോഡോ, ഹാത്ഥ തോടോ എന്ന പേരിലാണ് സമരം.

 കേന്ദ്ര നിയമം വേണം

കേന്ദ്ര നിയമം വേണം

ഗോവധം നിരോധിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ കൊണ്ടുവരണം എന്നാണ് ഇവരുടെ ആവശ്യം. ഇതിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കണം എന്നും ആവശ്യപ്പെടുന്നു.

കേരളവും പ്രശ്‌നമാണ്

കേരളവും പ്രശ്‌നമാണ്

നിലവില്‍ ഗോവധത്തിന് യാതൊരു നിയന്ത്രണവും ഇല്ലാത്ത സംസ്ഥാനങ്ങളാണ് കേരളവും പശ്ചിമ ബംഗാളും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മാട്ടിറച്ചിയ്ക്ക് കാര്യമായ നിയന്ത്രണങ്ങളില്ല.

കേരള ഹൗസിലെ പ്രശ്‌നം

കേരള ഹൗസിലെ പ്രശ്‌നം

കേരള ഹൗസില്‍ പശുവിറച്ചി വിളമ്പുന്നു എന്ന് പരാതിപ്പെട്ട ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനേയും ഹിന്ദുമഹാസഭ വിമര്‍ശിയ്ക്കുന്നുണ്ട്.

English summary
Hindu Maha Sabha wants to ban Buffalo slaughter also.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X