കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടില്‍ കക്കൂസുണ്ടോ, എന്നാല്‍ സിംഗപ്പൂരിലേക്ക് പറക്കാം! ഞെട്ടേണ്ട, സംഭവം സത്യമാണ്...

ഗ്രാമത്തിലെ എല്ലാ വീടുകളിലും കക്കൂസ് നിര്‍മ്മിക്കുകയെന്നാണ് ജില്ലാ പരിഷത്തിന്റെ ലക്ഷ്യം.

Google Oneindia Malayalam News

മുംബൈ: ഒരു ജില്ലയിലെ 621 ഗ്രാമങ്ങളിലെ തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം തടയാനായി അടിപൊളി ആശയം ആവിഷ്‌ക്കരിച്ചിരിക്കുകയാണ് ഉസ്മാനബാദ് ജില്ലാ പരിഷത്ത്. കക്കൂസില്ലാത്ത വീടുകളില്‍ എത്രയും പെട്ടെന്ന് കക്കൂസ് നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ട ജില്ലാ ഭരണകൂടം ഒക്ടോബര്‍ രണ്ട് വരെയാണ് സമയം നല്‍കിയിരിക്കുന്നത്.

ഗ്രാമത്തിലെ എല്ലാ വീടുകളിലും കക്കൂസ് നിര്‍മ്മിക്കുകയെന്നാണ് ജില്ലാ പരിഷത്തിന്റെ ലക്ഷ്യം. ഒക്ടോബര്‍ രണ്ടിനുള്ളില്‍ വീടുകളില്‍ കക്കൂസ് നിര്‍മ്മിക്കുന്നവര്‍ക്കിടയില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് സൗജന്യ സിംഗപ്പൂര്‍ യാത്രയും പരിഷത്ത് വാഗ്ദാനം ചെയ്തിട്ടുണ്ട്. സിംഗപ്പൂര്‍ യാത്ര ലക്ഷ്യമിട്ടെങ്കിലും നാട്ടുകാര്‍ എത്രയും പെട്ടെന്ന് കക്കൂസ് നിര്‍മ്മിക്കുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ.

ജില്ലയില്‍ പുതിയ പദ്ധതി...

ജില്ലയില്‍ പുതിയ പദ്ധതി...

ജില്ലയിലെ 621 ഗ്രാമങ്ങളെ വെളിയിട വിസര്‍ജന മുക്തമാക്കുന്നതിനായാണ് ഉസ്മാനബാദ് ജില്ലാ പരിഷത്ത് നൂതന പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. എട്ടു താലൂക്കുകളിലെ ജനങ്ങളോടാണ് ഒക്ടോബര്‍ രണ്ടിനകം കക്കൂസ് നിര്‍മ്മിക്കാന്‍ പരിഷത്ത് ആവശ്യപ്പെട്ടിരിക്കുന്നത്.

എട്ട് ഭാഗ്യശാലികള്‍...

എട്ട് ഭാഗ്യശാലികള്‍...

ഒക്ടോബര്‍ രണ്ടിനകം ജില്ലയിലെ എട്ടു താലൂക്കുകളിലുള്ള വീടുകളില്‍ കക്കൂസ് നിര്‍മ്മിക്കണമെന്നാണ് പരിഷത്തിന്റെ നിര്‍ദേശം. കക്കൂസ് നിര്‍മ്മിച്ചവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന എട്ടു ഭാഗ്യശാലികള്‍ക്കാണ് പരിഷത്ത് അടിപൊളി വിനോദയാത്രയും വാഗ്ദനം ചെയ്തിരിക്കുന്നത്.

എല്ലാ ചെലവുകളും വഹിക്കും...

എല്ലാ ചെലവുകളും വഹിക്കും...

വീടുകളില്‍ ഉടന്‍ കക്കൂസ് നിര്‍മ്മിക്കുന്ന എട്ടു താലൂക്കുകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന എട്ട് ഭാഗ്യശാലികള്‍ക്കാണ് സിംഗപ്പൂരിലേക്ക് പറക്കാന്‍ അവസരം ലഭിക്കുക. യാത്രയും താമസവുമെല്ലാം പരിഷത്തിന്റെ ചെലവിലായിരിക്കും. മറാത്തി പുതുവത്സര ദിനത്തില്‍ ജില്ലയില്‍ പദ്ധതി ആരംഭിച്ചു കഴിഞ്ഞു.

English summary
Build a toilet, win a trip to Singapore says Osmanabad Zilla Parishad Chief Executive Officer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X