Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് ശ്രീരാമന്റെ ഉഗ്രശാപം; ഉപതിരഞ്ഞെടുപ്പിലെ ബിജെപി പരാജയം ഇതിന് തെളിവ്, പോംവഴി രാമക്ഷേത്രം...

രാമക്ഷേത്രം നിർമ്മിച്ചിട്ടില്ലെങ്കിൽ ബിജെപി അടുത്ത തിരഞ്ഞെടുപ്പിൽ‍ വിജയിക്കില്ലെന്ന് അയോധ്യ മുഖ്യപുരോഹിതന്‍. ബിജെപിക്ക് ശ്രീരാമന്റെ ഉഗ്രശാപം ഏൽക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം നേടിയത് ശ്രീരാമന്റെ അനുഗ്രഹം കാരണമായിരുന്നു. പക്ഷേ അധികാരം കിട്ടിയതോടെ ബിജെപി അത് വിസ്മരിച്ചു.

ഇതിന്റെ ഫലമാണ് യുപിയിലെ ഉപതിരഞ്ഞെടുപ്പുകളിലുണ്ടായ ബിജെപിയുടെ പരാജയം. ശ്രീരാമന്റെ ഉഗ്രകോപം കാരണമാണ് കയ്‌റാന, ഗോരഖ്പുര്‍, ഫുല്‍പുര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Acharya Satyendra Das

അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നേ രാമക്ഷേത്രം നിർമ്മിച്ചില്ലെങ്കിൽ ബിജെപിയുടെ പരാജയം സുനിശ്ചിതമാണെ്നാണ് അയോധ്യ ക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മുഖ്യ വാഗ്ദാനമായിരുന്നു രാമക്ഷേത്രം.

അടുത്ത തെരഞ്ഞെടുപ്പില്‍ വികസനമായിരിക്കും മുഖ്യചര്‍ച്ചാ വിഷയമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമെന്നോണമാണ് ദാസ് രംഗത്തെത്തിയത്. അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇപ്പോള്‍ സുപ്രീം കോടതി പരിഗണനയിലിരിക്കുന്ന വിഷയമാണ്.

കോടതി ഉത്തരവ് പ്രകാരമേ കേന്ദ്ര സര്‍ക്കാരിന് നടപടികള്‍ സ്വീകരിക്കാനാവൂ. ഇതിനിടയിലാണ് ഇത്തരം ആവശ്യവുമായി പുരോഹിതൻ രംഗത്ത് വന്നിരിക്കുന്നത്. 2019ല്‍ അധികാരത്തില്‍ വരണമെങ്കില്‍ അവര്‍ രാമക്ഷേത്രം നിര്‍മിച്ച് നല്‍കണം. അല്ലെങ്കില്‍ ഞങ്ങള്‍ പ്രക്ഷോഭം ആരംഭിക്കും. അവര്‍ തോല്‍ക്കുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുമെന്ന മുന്നറിയിപ്പും ഉത്തര്‍പ്രദേശിലെ ചവാനി ക്ഷേത്രത്തിലെ സന്യാസി മഹന്ത് പരമഹന്‍സ് ദാസ് നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+