Get Updates
Get notified of breaking news, exclusive insights, and must-see stories!

പണത്തിന് അമിത പ്രാധാന്യം; ബില്‍ഡറെ ഭാര്യ വീട്ടില്‍ നിന്നും പുറത്താക്കി

ജബല്‍പുര്‍: തന്നെക്കാള്‍ പ്രാധാന്യം പണത്തിന് നല്‍കുന്നെന്ന് ആരോപിച്ച് ബില്‍ഡറെ ഭാര്യ വീട്ടില്‍ നിന്നും പുറത്താക്കി. മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിക്കാണ് ബില്‍ഡര്‍ ആയിട്ടും ഇപ്പോള്‍ കുടുംബമോ വീടോ ഇല്ലാതെ കഴിയേണ്ടിവന്നിരിക്കുന്നത്. ഭാര്യയും ഭാര്യയുടെ സഹോദരിയും ചേര്‍ന്ന് തന്നെ പുറത്താക്കിയെന്ന് കാട്ടി ഇദ്ദേഹം പോലീസില്‍ പരാതി നല്‍കിയെങ്കിലും അത് സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ബിസിനസിനും പണത്തിനും അമിതമായ പ്രാധാന്യം നല്‍കുന്നുവെന്നും തന്നെയോ കുടുംബത്തേയോ പരിഗണിക്കുന്നില്ലെന്നും കാട്ടി ഭാര്യ, വീട്ടില്‍ വഴക്കിടല്‍ പതിവായിരുന്നു. ഭാര്യയ്‌ക്കൊപ്പം അവരുടെ സഹോദരി കൂടി ചേര്‍ന്നതോടെ ബില്‍ഡര്‍ ബിസിനസ് ഉപേക്ഷിച്ചു. ഇതിനു പിന്നായെ ഇയാളെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നാണ് പരാതി.

madhya-pradesh-map

അതിനിടെ, ഭര്‍ത്താവിനെതിരെ യുവതി പോലീസില്‍ വ്യാജ പാരാതി നല്‍കിയതായും ആക്ഷേപമുണ്ട്. എന്നാല്‍, തന്റെ ഭാഗം വിശീകരിക്കുന്നതിനായി പോലീസ് സ്‌റ്റേഷനിലെത്തിയ ബില്‍ഡര്‍ വീട്ടില്‍ നിന്നും അപമാനിച്ച് ഇറക്കിവിട്ടെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായില്ല.

ഇതേതുടര്‍ന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ട് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബില്‍ഡര്‍. തനിക്ക് ബിസിനസും കുടുംബവും ഇല്ലാത്ത അവസ്ഥയിലാണെന്ന് ഇയാള്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+