ഫ്‌ളാറ്റുകള്‍ കൈമാറാന്‍ വൈകിയാല്‍ 12% പലിശ കെട്ടിട നിര്‍മ്മാതാവ് നല്‍കണം
ദില്ലി: വില്ലകളോ ഫ്ളാറ്റുകളോ പറഞ്ഞ തിയതിക്കുള്ളില്‍ കൈമാറാന്‍ കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ 12% പലിശ നല്‍കേണ്ടി വരും. റിയര്‍ എസ്റ്റേറ്റ് ആക്ട് പ്രകാരമാണ് പുതിയ നിയമം പാസാക്കിയിരിക്കുന്നത്.
കേന്ദ്രഭരണ പ്രദേശങ്ങളായ ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ചണ്ഡീഗഡ്, ദാദ്രാ, നഗര്‍ ഹവേലി, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് നിയമം തുടക്കത്തില്‍ നടപ്പാക്കിയത്. അര്‍ബര്‍ ഡെവലപ്‌മെന്റ് മിനിസ്ട്രിയുടെ നിര്‍ദേശത്തോടെയാണ് ദില്ലിയില്‍ നിയമം നടപ്പിലാക്കുന്നത്. യുപി, മഹാരാഷ്ട്ര, ഹരിയാന, ഗുജറാത്ത്, പഞ്ചാബ്, ഗോവ എന്നിവിടങ്ങളില്‍ നിയമം നടപ്പില്‍ വരുത്തും.

റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരില്‍ നിന്നും ഫഌറ്റുകള്‍ വാങ്ങുന്നതിന് പലര്‍ക്കും വിശ്വാസ്യത നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. പറഞ്ഞ തിയതിക്കുള്ളില്‍ ഫഌറ്റുകള്‍ കൈമാറാതെയും താമസം ആരംഭിച്ചിട്ടും പണി പൂര്‍ത്തിയാകാതെയും പലരും ബുദ്ധിമുട്ടുന്നുണ്ട്. ഇവര്‍ക്ക് ആശ്വാസമായാണ് പുതിയ നിയമം വരുന്നത്.
ജനങ്ങളുടെ അഭിപ്രായം പരിഗണിക്കുന്നതിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ സെപ്റ്റംബറില്‍ ഇത് സംബന്ധിച്ച കരട് രേഖ ഇറക്കിയിരുന്നു. കര്‍ണാടക, ആന്ധ്ര, തെലുങ്കാന, കേരള എന്നിവിടങ്ങളില്‍ നിയനം പാസാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ്.












Click it and Unblock the Notifications