ഉത്തർപ്രദേശിൽ രണ്ടു കെട്ടിടങ്ങൾ തകർന്നു വീണു; 3 പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
ദില്ലി: ഗ്രേറ്റർ നോയിഡയിൽ 2 കെട്ടിടങ്ങൾ തകർന്ന് വീണ് 3 പേർ മരിച്ചു. നിർമാണത്തിലിരുന്ന ആറു നില കെട്ടിടം സമീപത്തെ നാലു നില കെട്ടിടത്തിന്റെ മുകളിലേക്ക് തകർന്ന് വീണാണ് അപകടം ഉണ്ടായത്. ഗ്രേറ്റർ നോയിഡയിലെ ഷാ ബേരി വില്ലേജിൽ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടൊണ് അപകടം ഉണ്ടായത്.
നാലു നില കെട്ടിടത്തിൽ 18 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ദേശീയ ദുരന്തനിവാരണ സേന തിരച്ചിൽ നടത്തുകയാണ്. ബിസ്റാഖ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളതാണ് കെട്ടിടം.

നിർമാണത്തിലിരുന്ന ആറുനില കെട്ടിടത്തിനുള്ളിൽ 12 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് കരുതുന്നത്. സംഭവത്തെ പറ്റി അടിയന്തര റിപ്പോർട്ട് നൽകാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടുങ്ങിയ വഴിയിലാണ് തകർന്നു വീണ കെട്ടിടങ്ങളെന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
#Visuals: Building collapse in Greater Noida's Shah Beri village: 2 dead bodies have been recovered by the NDRF team. pic.twitter.com/k2m0DlKvnp
— ANI UP (@ANINewsUP) July 17, 2018
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications